അങ്കമാലി• ഓൺലൈൻ ഷോപ്പിങ് സൈറ്റ് വഴി മൊബൈൽ ഫോൺ ഓർഡർ ചെയ്ത ഹോട്ടൽ ജീവനക്കാരന് ലഭിച്ചത് 10 രൂപ വീതം വിലയുള്ള 2 സോപ്പ്കട്ടകൾ.
കൊല്ലം സ്വദേശി ശിഹാബാണ് തട്ടിപ്പിന് ഇരയായത്.
ശിഹാബ് കഴിഞ്ഞ മാസം 28നാണ് 13,000 രൂപ വില വരുന്ന ഫോൺ പണം നൽകുമ്പോൾ ലഭ്യമാക്കുന്ന തരത്തിൽ ബുക്ക് ചെയ്തത്.
ഡെലിവറി ബോയിക്ക് പണവും നൽകി ഫോണിന്റെ പാക്കറ്റ് തുറന്നപ്പോഴാണ് ഫോണിനു പകരം സോപ്പ് കട്ടകൾ കണ്ടത്. കാഷ് ബില്ലും ഉണ്ടായിരുന്നു.
തട്ടിപ്പ് മനസ്സിലായ ഉടൻ ഷോപ്പിങ് സൈറ്റിന്റെ കസ്റ്റമർകെയർ നമ്പറിൽ ബന്ധപ്പെട്ടെങ്കിലും പരിഹാരമുണ്ടായില്ല. പൊലീസിൽ പരാതി നൽകി.