യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷന് മുന്നിലിട്ടു

Latest കേരളം പ്രാദേശികം

 കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷന് മുന്നിലിട്ടു. കോട്ടയം ഈസ്റ്റ്പൊലീസ് സ്റ്റേഷന് മുന്നിലാണ് സംഭവം. വിമലഗിരി സ്വദേശി ഷാൻ ബാബുവാണ് കൊല്ലപ്പെട്ടത്.

കൊല നടത്തിയത് നഗരത്തിലെ ഗുണ്ടാ ലിസ്റ്റിൽ പെട്ട കെ ടി ജോമോൻ.ഇന്നലെ ജോമോന്‍ ഷാൻ ബാബുവിനെ ഓട്ടോയില്‍ കൂട്ടിക്കൊണ്ടു പോയി എന്നാണ് വിവരം.

കൊന്നു എന്ന് പറഞ്ഞ് ജോമോന്‍ പൊലീസ് സ്റ്റേഷന്റെ മുന്നില്‍ കൊണ്ടിടുകയായിരുന്നു.  ഉടന്‍ തന്നെ പൊലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കോട്ടയം മുള്ളന്‍ കുഴി കീഴ്കുന്ന് ഭാഗത്താണ് ഇരുവരുടെയും വീടുകള്‍.

Leave a Reply

Your email address will not be published. Required fields are marked *