ഇരിയണ്ണി : കേരള വനം വകുപ്പ് കാസറഗോഡ് റെയ്ഞ്ച് കാറഡുക്ക സെക്ഷന്റെ നേതൃത്വത്തിൽ ഇരിയണ്ണി ഏ കെ.ജി ഗ്രന്ഥാലയത്തിന്റെ സഹകരണത്തോടെ കാട്ടുതീ ബോധവൽക്കരണ സെമിനാർ നടത്തി.
മുളിയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി. പി.വി സെമിനാർ ഉദ്ഘാടനം ചെയ്തു. സെമിനാറിൽ കാട്ടുതീ കാരണവും പ്രതിരോധവും ആനന്ദൻ പേക്കടവും അഗ്നി രക്ഷാപ്രവർത്തനങ്ങൾ കുഞ്ഞമ്പു ബി. ഫയർ & റസ്ക്യൂ . ഓഫീസർ എന്നിവർ വിഷയം അവതരിപ്പിച്ചു സംസാരിച്ചു എം. സജീവൻ എൻ.എസ് എസ് പ്രോഗ്രാം ഓഫീസർ – ഇരിയണ്ണി , ഏ.പി. പുരുഷോത്തമൻ , സെക്രട്ടറി ഏ കെ.ജി. ഗ്രന്ഥാലയം, പി. കുഞ്ഞമ്പു നായർ , ഗ്രന്ഥശാല നേതൃ സമിതി, ഗോപാലൻ ഫയർ& റസ്ക്യൂ ഓഫീസർഎന്നിവർ ആശംസകളർപ്പിച്ചു.
ഗ്രന്ഥാലയം പ്രസിഡന്റ് കെ.സുരേന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ എൻ.വി. സത്യൻ സ്വാഗതവും കെ.ജയകുമാരൻ നന്ദിയും പറഞ്ഞു.