ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു; ഭിത്തിയിൽ കുറിപ്പ്

Latest കേരളം

കൊല്ലം • ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. മണ്‍ട്രോതുരുത്ത് നെന്മേനി സ്വദേശി പുരുഷോത്തമന്‍, ഭാര്യ വിലാസിനി എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച വൈകിട്ടാണ് സംഭവം നടന്നതെന്നാണു സൂചന. പുരുഷോത്തമന്‍ മാനസിക വെല്ലുവിളിക്കു ചികിത്സയിലായിരുന്നതായി ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു.

വീടിനു പുറത്ത് പത്രം കിടക്കുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തറിഞ്ഞത്. വീടിന്റെ ഭിത്തിയിൽനിന്ന് ഒരു കുറിപ്പും കണ്ടെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *