ഇനി വാക്​സിൻ ആദായ വിൽപന!; കോവിഷീൽഡിനും കൊവാക്​സിനും ഡോസിന് 275 രൂപയാകാൻ സാധ്യത

Latest ഇന്ത്യ കേരളം പ്രാദേശികം

ന്യൂഡൽഹി: 100 കോടിയോളം പേർ കോവിഡിനെതിരായ ആദ്യ ഡോസ്​ വാക്​സിനെടുത്ത രാജ്യത്ത്​ ഒടുവിൽ വാക്​സിനുകൾക്ക് ഏകദേശം പത്തിലൊന്നായി​ വില കുറയാൻ വഴിയൊരുങ്ങുന്നു. കോവിഷീൽഡിനും ​െകാവാക്​സിനും ഡോസിന് 275 രൂപയാകാനാണ്​ സാധ്യത. സ്വകാര്യ ആശുപത്രികളിൽ 150 രൂപ സർവിസ്​ ചാർജും നൽകണം.

നിലവിൽ ഭാരത് ബയോടെക്കിന്‍റെ കോവാക്സിന്​ സ്വകാര്യ ആശുപത്രികളിൽ 1,200 രൂപയാണ്​ ഡോസിന്. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീൽഡിന് 780 രൂപയാണ് ഈടാക്കുന്നത്​. 150 രൂപ സർവിസ് ചാർജ് ഉൾപ്പെടെയാണ് ഈ വില. രാജ്യത്ത്​ 93,26,06,511 പേരാണ് ഇതുവരെ ​ ഒരുഡോസ്​ വാക്​സിനെടുത്തതെന്നാണ്​​ ‘അവർ വേൾഡ്​ ഇൻ ഡാറ്റ ഡോട്ട്​ ഓർഗ്’​ കണക്കുകളിൽ പറയുന്നത്​. 68,91,33,722 പേർ രണ്ടുഡോസും 85,72,097 പേർ ബൂസ്റ്റർ ഡോസും സ്വീകരിച്ചു.

ഇന്ത്യയിൽ വ്യാപകമായി ഉപയോഗിക്കുന്ന കൊവിഡ്-19 വാക്സിനുകളാണ്​ കോവിഷീൽഡും കോവാക്‌സിനും. ഇവയുടെ വില താങ്ങാനാവുന്ന തരത്തിലാക്കാനുള്ള പരിശ്രമത്തിന്‍റെ ഭാഗമായാണ്​ പുനർനിർണയിക്കുന്നതെന്ന്​ ഔദ്യോഗിക വൃത്തങ്ങളെ ഉഝദ്ധരിച്ച്​ വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ഇന്ത്യയിൽ എമർജൻസി യൂസ് ഓതറൈസേഷൻ (ഇ.യു.എ) അനുവദിച്ച രണ്ട് വാക്‌സിനുകൾക്കും ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ)യിൽ നിന്ന് ഉടൻ വിപണി അനുമതി ലഭിക്കുമെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *