കെ റെയിൽ: കാസർകോട്ട് ഏക്കർ കണക്കിന് കണ്ടൽക്കാടുകൾ നഷ്ടമാകും

Latest കേരളം

സിൽവർ ലൈൻ പദ്ധതി വരുന്നതോടെ കാസർകോട് ജില്ലയിൽ നഷ്ടപ്പെടുന്നത് ഏക്കർ കണക്കിന്​ കണ്ടൽക്കാടുകൾ.

ജില്ലയിൽ അവശേഷിക്കുന്ന കണ്ടൽച്ചെടികളിൽ ​നല്ലൊരു ശതമാനവും പദ്ധതിയുടെ ഭാഗമായി ഇല്ലാതാവും.

ജല ജീവികൾക്ക്​ സുരക്ഷിതമായി പ്രജനനം സാധ്യമാക്കുന്ന കണ്ടൽചെടികൾ നശിപ്പിക്കപ്പെടുന്നത് പാരിസ്ഥിതിക പ്രത്യാഘാതം ഉണ്ടാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ചന്ദ്രഗിരി പുഴയോരത്തെ​ കീഴൂർ ഭാഗത്തുള്ള ഈ കണ്ടൽ തുരുത്തിന് പുറമെ ജില്ലയുടെ അതിർത്തിപ്രദേശമായ ഒളവറപുഴയോരം, നൂമ്പിൽ പുഴയോരം എന്നിവിടങ്ങളിലായി ഏക്കർ കണക്കിന്​ കണ്ടൽക്കാടുകളും ചതുപ്പുനിലങ്ങളുമാണ്​ പദ്ധതിക്കായി ഏറ്റെടുക്കുന്നത്​.

ആവാസ വ്യവസ്​ഥയിൽ ഏറ്റവും പ്രധാനപ്പെട്ട ഇൗ കണ്ടൽക്കാടുകളാണ്​​ സിൽവർ ലൈൻ പദ്ധതിയോടെ ഏറക്കുറെ പൂർണമായും ഇല്ലാതാവുക.

Leave a Reply

Your email address will not be published. Required fields are marked *