അജ്മാൻ : 26.01.2022 ന് അജ്മാൻ കെ എം സി സി ഓഫീസിൽ വെച്ച് നടന്ന ഉദുമ മണ്ഡലം കെഎംസിസി യോഗത്തിൽ അജ്മാൻ കെ എം സി സി മുളിയാർ പഞ്ചായത്ത് കമ്മിറ്റി രൂപീകരിച്ചു ഉദുമ മണ്ഡലം പ്രസിഡൻറ് ഇല്യാസ് പള്ളങ്കോടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം അജ്‌മാൻ കെഎംസിസി കാസറകോഡ് ജില്ലാ പ്രസിഡൻറ് അഷ്‌റഫ് നീർച്ചാൽ ഉൽഘാടനം ചെയ്തു . മണ്ഡലം ജനറൽ സെക്രട്ടറി ഇബ്രാഹിം ഉദുമ സ്വാഗതം പറഞ്ഞു.
അജ്‌മാൻ കെഎംസിസി കാസറഗോഡ് ജില്ലാ ജനറൽ സെക്രട്ടറി ഷാഹി മാർപ്പനടുക്കം,ജില്ലാ കമ്മിറ്റി ട്രഷറർ ആസിഫ് പള്ളങ്കോട് ,NM അബ്ദുല്ല ഹാജി, ജില്ലാ സെക്രട്ടറി AY മുഹമ്മദ് കുഞ്ഞി,ഇക്ബാൽ ആലൂർ തുടങ്ങിയവർ പ്രസംഗിച്ചു. മണ്ഡലം കമ്മിറ്റി ട്രെഷറർ ഫൈസൽ കുന്നുപാറ നന്ദിയും പറഞ്ഞു.
.പ്രസ്തുത പരിപാടിയിൽ പുതുതായി നിലവിൽ വന്ന അജ്മാൻ കെ എം സി സി മുളിയാർ പഞ്ചായത്ത് കമ്മിറ്റിക്ക് ഉദുമാ മണ്ഡലം കമ്മിറ്റി അംഗീകാരം നല്കി.
തുടർന്ന് ആസിഫ് പള്ളങ്കോട് റിട്ടേർണിംഗ് ഓഫീസർ,നിരീക്ഷകൻ ഷാഹി മാർപ്പനടുക്കം എന്നിവർ നിയന്ദ്രിച്ച തെരെഞ്ഞെടുപ്പിൽ അജ്‌മാൻ കെഎംസിസി മുളിയാർ പഞ്ചായത്ത് കമ്മിറ്റി ഭാരാവാഹികളായി സഫറുള്ള ബാലനടുക്കം ( പ്രസിഡൻറ് ) ജാസി മുതലപ്പാറ , യഹ്‌യ ബോവിക്കാനം ( വൈ പ്രസിഡൻറുമാർ ) യൂനുസ് ബോവിക്കാനം (ജനറൽ സെക്രട്ടറി) ഇസ്ഹാഖ് പിലാവടുക്കം , ഫിറോസ് പൊവ്വൽ ( സെക്രട്ടറിമാർ ) ശംസുദ്ദീൻ എം കെ ( ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.