പെരിയ: പെരിയ അംബേദ്കര്‍ കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം. പരിക്കേറ്റ സുധീഷ് സാരംഗ്, അലന് ജോര്‍ജ്, നിതിന്‍, ഷിജു എന്നിവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
യൂണിയന് തെരഞ്ഞെടുപ്പില്‍ കോളേജില്‍ എസ്എഫ്ഐ നേടിയ മിന്നും വിജയത്തില്‍ വിറളിപുണ്ട കെഎസ്യു, എംഎസ്എഫ് ക്രിമിനലുകളാണ് അക്രമം നടത്തിയത് എന്ന് എസ് എഫ് ഐ അറിയിച്ചു.
വിദ്യാര്‍ഥികള്‍ കോളേജില്‍ നിന്ന് പുറത്തിറങ്ങുമ്പോഴാണ് അക്രമം. യൂത്ത് കോണ്‍ഗ്രസ് ക്രിമിനലുകളും കൂടെയുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ നിരന്തരം ആക്രമണ ഭീഷണി മുഴക്കുകയാണ്.- എസ് എഫ് ഐ .നേതാക്കള്‍ പറഞ്ഞു.
ആശുപത്രിയില്‍ കഴിയുന്നവരെ ജില്ലാ സെക്രട്ടറി ആല്ബിന് മാത്യു, പ്രസിഡന്റ് കെ അഭിരാം എന്നിവര്‍ സന്ദര്‍ശിച്ചു.
കലാലയങ്ങളെ കൊലക്കളങ്ങളാക്കാനുള്ള യൂത്ത് കോണ്‍ഗ്രസ് നീക്കം അവസാനിപ്പിക്കണമെന്ന് എസ്എഫ്ഐ കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. ക്യാമ്പസിലെ ജനാധിപത്യ വിജയത്തെ അംഗീകരിക്കണം. – പ്രസ്താവനയില്‍ പറഞ്ഞു