റഷ്യയിൽ സ്​കൂളിൽ വെടിവെപ്പ്​, 11 മരണം; ദുരൂഹത

Latest അന്താരാഷ്ട്രം

റഷ്യൻ നഗരമായ കാസനിൽ സ്​കൂളിലുണ്ടായ വെടിവെപ്പിൽ ചുരുങ്ങിയത്​ പതിനൊന്ന്​ പേർ മരിച്ചതായി റോയി​േട്ടഴ്​സ്​ റിപ്പോർട്ട്​. സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

കൗമാരക്കാരായ രണ്ട്​ തോക്കുധാരികൾ ചേർന്നാണ്​ വെടിവെപ്പ്​ നടത്തിയതെന്ന്​ സൂചനയുണ്ടെന്ന്​ ചില റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നു. അതേസമയം, 19 കാരനായ ഒരാളാണ്​ വെടിവെപ്പ്​ നടത്തിയതെന്നും സ്​ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്​.

സ്​കൂൾ കെട്ടിടത്തിന്​ മുകളിൽ നിന്ന്​ രണ്ട്​ കുട്ടികൾ നിലവിളിക്കുന്ന ഒരു വിഡ​ിയോ പുറത്തുവന്നിട്ടുണ്ട്​. വിഡിയോയിൽ വെടിയൊച്ചകളും കേൾക്കാം. മറ്റൊരു ദൃശ്യത്തിൽ ഒരു യുവാവിനെ പൊലീസ്​ കീഴ്​പ്പെടുത്തിയതായും കാണാം. അതോടൊപ്പം തന്നെ ​ സ്​ഫോടന ശബ്​ദവും ദ്രുതകർമ സേനാംഗങ്ങൾ സ്​കൂളിലേക്ക്​ കുതിക്കുന്നതും വിഡിയോ ദൃശ്യത്തിലുണ്ട്​.

Leave a Reply

Your email address will not be published. Required fields are marked *