കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ യോഗ്യരല്ലാത്ത വിദ്യാർത്ഥികളെ മത്സരിപ്പിക്കാൻ എസ്.എഫ്.ഐ ശ്രമം

Latest

കാസർകോട്: കണ്ണൂർ സർവ്വകലാശാല കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കാസർകോട് ഗവൺമെന്റ് കോളേജിൽ അർഹതയില്ലാത്ത വിദ്യാർത്ഥികളുടെ പത്രിക സ്വീകരിച്ചു റിട്ടേണിംഗ് ഓഫീസർ അടക്കമുള്ള അധികൃതർ എസ്.എഫ്.ഐക്ക് കൂട്ടുനിൽക്കുന്നു.എം.എസ്.എഫ് – കെഎസ്.യു നേതാക്കൾ ഇതിനെതിരെ പ്രതിഷേധിച്ചെങ്കിലും കോളേജ് അധികാരികൾ വഴങ്ങിയില്ല.

അവസാന വർഷ തിരഞ്ഞെടുപ്പിലും ഇതേ രീതിയാണ് എസ്എഫ്ഐയും അധികൃതരും സ്വീകരിച്ചത്.

അർഹരായ ഒട്ടേറെ വിദ്യാർത്ഥികൾ ഉള്ളപ്പോഴും തോൽവി ഭയന്നാണ് എസ്.എഫ്.ഐ ഇത്തരം തരംതാഴ്ന്ന രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതെന്ന് എം.എസ്.എഫ് – കെഎസ്.യു നേതാക്കൾ പ്രസ്താവിച്ചു.

Leave a Reply

Your email address will not be published. Required fields are marked *