കേരളാ സംസ്ഥാന ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് റോവർസ് റേഞ്ചർസ് അഡ്വെഞ്ചർ-സമാഗമം ക്യാമ്പ് കാസർകോട് ജില്ലയിലെ ചെമ്മനാട് പഞ്ചായത്ത് പറങ്കിമാവ് ദ്വീപിൽ മാർച്ച് 11,12,13 തീയ്യതികളിലായി നടത്തുവാൻ തീരുമാനിച്ചു.
വിദ്യാനഗർ സ്കൗട്ട്സ് ഭവനിൽ ചേർന്ന സംഘാടക സമിതി രൂപീകരണം സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ജില്ലാ അസോസിയേഷൻ പ്രസിഡന്റ് അഡ്വ:സി.എച്ച്.കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എൻ.കെ.പ്രഭാകരൻ അദ്ധ്യക്ഷനായിരുന്നു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ,ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കർ, ബ്ലോക്ക് മെമ്പർ ഹമീദ് പാറ ചെർക്കള ,പഞ്ചായത്ത് മെമ്പർ കൃഷ്ണൻ കെ ജില്ലാ അസോസിയേഷൻ വൈസ് പ്രസിഡന്റ് സി.എൽ.ഹമീദ്,മുഹമ്മദ് ശുക്രിയ,റേഞ്ചർ വിഭാഗം സംസ്ഥാന കമ്മീഷണർ ആശാലത കെ സംസാരിച്ചു.
ക്യാമ്പ് നടത്തിപ്പിനെ കുറിച്ച് സംസ്ഥാന ഓർഗനൈസിംഗ് കമ്മീഷണർമാരായ ബാബുരാജ്,ഷീല ജോസഫ് സംസാരിച്ചു.
റോവർ വിഭാഗം സംസ്ഥാന കമ്മീഷണർ അജിത് സി കളനാട് മൂന്ന് ദിവസങ്ങളിൽ നടക്കുന്ന പരിപാടിയെ കുറിച്ച് വിശദീകരണം നടത്തി.
ജില്ലാ സെക്രട്ടറി ഭാർഗവികുട്ടി സ്വാഗതവും ജോയിൻ സെക്രട്ടറി കിരൺ പ്രസാദ് കുഡ്ലു നന്ദിയും പറഞ്ഞു.
വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സംസ്ഥാന പ്രസിഡന്റുമായ ശിവൻകുട്ടി,പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു ഐ.എ. എസ്,കാസർകോട് എം.പി.രാജ്മോഹൻ ഉണ്ണിത്താൻ എന്നിവരെ രക്ഷാധികാരികളായും സി.എച്ച്.കുഞ്ഞമ്പു എം.എൽ.എ ചെയർമാനായും ആക്കികൊണ്ട് വിപുലമായ സംഘാടക സമിതിക്ക് രൂപം നൽകി.