കുമ്പള: കൊലക്കേസിൽ ഹൈകോടതി തടവിന് ശിക്ഷിച്ച ബിജെപിയുടെ പിന്തുണയോടെ കുമ്പള ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായ കൊഗ്ഗുവിനെ ഉടൻ അറസ്റ്റ് ചെയ്യുകയും ബന്ധപ്പെട്ടവർ അദ്ധേഹത്തിന് അയോഗ്യത കൽപിക്കയും ചെയ്യണമെന്ന് മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് നേതൃയോഗം ആവശ്യപ്പെട്ടു.
അല്ലാത്ത പക്ഷം പോലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പടെയുള്ള പ്രക്ഷോഭ പരിപാടികൾക്ക് മുസ്ലിം ലീഗ് നേതൃത്വം നൽകുമെന്നും മുന്നറിയിപ്പ് നൽകി.
കുമ്പളയിലെ ബി ജെ പി-സിപിഎം പരസ്യ സഖ്യം സമൂഹ മധ്യത്തിൽ ചർച്ച ചെയ്യപ്പെടുമ്പോഴും ബി ജെ പിയിൽ ശക്തമായ കലാപം നടക്കുമ്പോഴും സി പി എം നേതാക്കൾ മൗനികളായി ഏത് മാളത്തിലാണ് ഒളിച്ചിരിക്കുന്നതെന്നും ഇതിനെതിരെ പ്രതികരിക്കാൻ നേരും നെറിയുമുള്ള ഒറ്റ സഖാവും ഇല്ലാതെ പോയത് ദൗർഭാഗ്യകരമാണന്നും യോഗം ആരോപിച്ചു.
പ്രിസിഡണ്ട് അഡ്വ: സക്കീർ അഹ്മദ് അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി കെ വി യൂസുഫ് സ്വാഗതം പറഞ്ഞു.
വി പി അബ്ദുൽ കാദർ, എം അബ്ബാസ്, അഷ്റഫ് കർള, എ കെ ആരിഫ്, സയ്യിദ് ഹാദി തങ്ങൾ, ടി എം ശുഹൈബ്, ഇബ്രാഹിം ഹാജി ബത്തേരി ,അഹ്മദ് കുഞ്ഞി ഗുദർ ചർച്ചയിൽ പങ്കെടുത്തു