ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിന്റെ കാര്യത്തില്‍ പിന്നോട്ട് പോകില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
കൊവിഡ് സാഹചര്യം കാരണമാണ് നിയമം നടപ്പാക്കുന്നത് വൈകുന്നതെന്നും അദ്ദേഹം പറഞ്ഞു.
2019 ഡിസംബര്‍ 11 നാണ് സി.എ.എ പാര്‍ലമെന്റ് പാസ്സാക്കിയത്.അടുത്ത ദിവസം തന്നെ നിയമത്തിന് രാഷ്ട്രപതിയുടെ അനുമതി ലഭിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ സിഎഎയ്ക്ക് കീഴിലുള്ള വ്യവസ്ഥകള്‍ ഇതുവരെ രൂപപ്പെടുത്തിയിട്ടില്ലാതിനാല്‍ നിയമം ഇതുവരെ നടപ്പാക്കിയിട്ടില്ല.
സി.എ.എയ്ക്ക് ഇപ്പോള്‍ മുന്‍ഗണന നല്കാന് സാധിക്കില്ല.നമ്മള് ഇതുവരെ മൂന്ന് കോവിഡ് തരംഗങ്ങള്‍ കണ്ടു. ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്.