കൊവിഡ് പിടിമുറുക്കി, എടുത്തത് 25 കിലോ തൂക്കം; ശ്വാസം കിട്ടാതെ മരിക്കാൻ പോകുന്ന പോലെയെന്ന മകളുടെ വാക്കുകളിൽ നീറി അമ്മയും, നോവ്

Latest കേരളം

തൃശ്ശൂർ: കൊവിഡ് പിടിമുറുക്കിയതോടെ 40 കിലോയുണ്ടായിരുന്ന ശരീരഭാരം 20 കിലോയിലേയ്ക്ക് എത്തി. അതും ഒരു മാസത്തിനുള്ളിൽ ഈ അവസ്ഥയിലേയ്ക്ക് തൃശൂർ വിമല കോളജിലെ ഒന്നാം വർഷ ബിഎ സോഷ്യോളജി വിദ്യാർഥിനിയായ ആഷ്ലിൻ എത്തിയത്.

പൊന്നുമകളുടെ അവസ്ഥയിൽ നെഞ്ചുനീറി കഴിയുകയാണ് ആഷ്‌ലിന്റെ അമ്മ. അമ്മേ, ശ്വാസം കിട്ടാതെ ഞാൻ മരിക്കും’ എന്നു നിലവിളിച്ചു കൊണ്ടിരുന്ന മകളുടെ വേദന കണ്ടുനിൽക്കാനാവാതെ നീറുകയാണ് ഈ അമ്മ.

ചേറൂർ തേറാട്ടിൽ പരേതനായ ബേബിയുടെയും ഷീലയുടെയുടെയും മകളാണ് ആഷ്‌ലിൻ.കോവിഡിനെ തുടർന്നുണ്ടായ ന്യൂമോണിയ വഷളായതാണ് മരണത്തിന്റെ വക്കളോമെത്താൻ ഇടയാക്കിയത്. പനിയും വിറയലും ശ്വാസതടസ്സവും നിർത്താത്ത ഛർദിയും ആയിരുന്നു തുടക്കം.

ഒരു മാസത്തോളം ആശുപത്രികളിൽ കയറിയിറങ്ങിയിട്ടും രോഗകാരണം കണ്ടെത്താനായില്ല. ശേഷം, ജനറൽ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ നെഞ്ചിലാകെ നീർക്കെട്ടു കണ്ടെത്തിയതോടെ മെഡിക്കൽ കോളേജിലേക്കു മാറ്റി.

ന്യുമോണിയ മൂർച്ഛിച്ച് അവസ്ഥ മോശമാണെന്ന് സ്ഥിരീകരിച്ചു.കൂടാതെ, ശ്വാസകോശത്തിൽ പഴുപ്പും വെള്ളവും നിറഞ്ഞു. ഒരു മാസത്തിലധികം ട്യൂബിട്ടു കുത്തിയെടുത്തു നീക്കുകയും ചെയ്തു. ഈ സമയം ഭക്ഷണം കഴിക്കാൻ സാധിച്ചില്ല. കുടൽ ചുരുങ്ങിയ അവസ്ഥയിലായി. ഇക്കാലത്ത് ഭക്ഷണമില്ലാതെ കുടൽ ചുരുങ്ങി, ശരീരം ശോഷിച്ച് എല്ലും തോലുമായ അവസ്ഥയിലായി. നെഞ്ചിന്റെ വശം കീറി ശസ്ത്രക്രിയ വേണ്ടി വന്നു.

സംസാരശേഷിയും ചലനശേഷിയുമില്ലാതെ ഒരേ കിടപ്പ് കിടന്നു.മാസങ്ങളോളം ആശുപത്രിയിൽ ആയിരുന്നതിനാൽവാടക വീട് നഷ്ടപ്പെടുകയും ചെയ്തു. മകളുടെ അവസ്ഥ മോശമായതിനാൽ ഹോട്ടൽ തൊഴിലാളിയായ ഷീലയ്ക്ക് ജോലിക്കും പോകാൻ കഴിയാതെയായി.

വിമല കോളേജ് അധികൃതരുടെ സഹായത്താൽ വിയ്യൂരിൽ തൽക്കാലം കിട്ടിയ വാടക വീട്ടിലാണിപ്പോൾ താമസിക്കുന്നത്. പതിയെ നടക്കാൻ തുടങ്ങി. ഇത് ഒരു പ്രതീക്ഷയാണ് ഷീലയ്ക്ക്.

നിശ്ചിതകാലം കൊണ്ടു ശരീരഭാരം തിരികെ പിടിക്കേണ്ട അവസ്ഥയായതിനാൽ ഓരോ 2 മണിക്കൂർ ഇടവേളയിലും വൈറ്റമിൻ അടങ്ങിയ ഭക്ഷണമാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. മകളുടെ ആരോഗ്യം മാത്രമാണ് ഇപ്പോൾ ഷീലയുടെ മനസിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *