മൊഗ്രാൽ. ഏറെ കാത്തിരിപ്പിന് ഒടുവിൽ മൊഗ്രാലിൽ രണ്ട് ലിങ്ക് റോഡുകൾ യാഥാർഥ്യമാവുന്നു.മൊഗ്രാൽ കെ കെ പുറം-കാടി യംകുളം ലിങ്ക് റോഡ്,നാങ്കി -മീലാദ് നഗർ ലിങ്ക് റോഡ് എന്നിവയുടെ ജോലികളാണ് വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നത്, പ്രദേശവാസികൾ വർഷങ്ങളായി ആവശ്യപ്പെടുന്നതാണ് ഈ ലിങ്ക് റോഡുകളുടെ നിർമ്മാണം.
കെ കെ പുറം നിവാസികൾക്ക് മൊഗ്രാൽ ഗവൺമെൻറ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ, യുനാനി ഡിസ്പെൻസറി, അംഗൻവാടി എന്നിവിടങ്ങളിലേക്ക് വിദ്യാർഥികൾക്കും, രോഗികൾക്കും എളുപ്പത്തിൽ എത്തിച്ചേരാൻ ഏറെ ഉപകരിക്കുന്നതാണ് കാടിയംകുളം -കെകെ പുറം ലിങ്ക് റോഡ്.
വാർഡ് മെമ്പറും, കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ നാസർ മൊഗ്രാൽ പ്രത്യേക താൽപര്യം എടുത്താണ് സ്ഥല ഉടമകളുമായി സംസാരിച്ച് റോഡ് നിർമ്മാണം ആരംഭിച്ചിരിക്കുന്നത്.
ഈ വർഷം തന്നെ റോഡ് കോൺക്രീറ്റ് ചെയ്തു ഗതാഗതയോഗ്യമാക്കുമെ ന്ന് നാസർ മൊഗ്രാൽ പറയുന്നു.
രണ്ടു വാഹനങ്ങൾ എതിരെ വന്നാൽ ഗതാഗത തടസ്സം നേരിടുന്ന മീലാദ് നഗറിന് ഏറെ ആശ്വാസമേകു ന്നതാണ് നാങ്കി – മീലാദ് നഗർ ലിങ്ക് റോഡ്, റോഡ് യാഥാർത്ഥ്യമായാൽ മീലാദ് നഗറിൽ നിന്ന് നാങ്കി വഴിയും, മീലാദ് നഗറിലൂടേയും മൊഗ്രാൽ ടൗണിൽ എത്തിച്ചേരാൻ സാധിക്കും.
ഇതിനായി വാർഡ് മെമ്പർ റിയാസ് മൊഗ്രാലിന്റെ നേതൃത്വത്തിൽ റോഡിന്റെ നിർമ്മാണ ജോലികൾ ആരംഭിച്ചിട്ടുണ്ട്.
റോഡിൻറെ ആദ്യഘട്ടമെന്ന നിലയിൽ ഒരു ഭാഗം ഈ വർഷം തന്നെ കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കുമെ ന്ന് റിയാസ് മൊഗ്രാൽ പറയുന്നു. രണ്ടു ലിങ്ക് റോഡുകളും യാഥാർഥ്യമാക്കുന്നതിൽ സന്തോഷത്തിലാണ് പ്രദേശവാസികൾ.