‘ഇതാണ് യഥാർത്ഥ ഇന്ത്യ’; ‘കേരളത്തിന്റ സ്വന്തം മുത്തപ്പനെ’ ചൂണ്ടി രാഹുൽ ഗാന്ധി

Latest ഇന്ത്യ കേരളം

വൈറലായ മുത്തപ്പൻ തെയ്യത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ച് കോൺ​ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ​ഗാന്ധി. ഇതാണ് യഥാർത്ഥ ഇന്ത്യയുടെ ഉത്തമ ഉദാഹരണമെന്ന് രാഹുൽ ​ഗാന്ധി കുറിച്ചു.

സാംസ്കാരിക വൈവിധ്യങ്ങളെ ഉൾകൊള്ളുന്നതാണ് ഇന്ത്യ. വൈവിദ്ധ്യങ്ങളെ ആഘോഷമാക്കി പരസ്പരം കൈത്താങ്ങായി ഒന്നിച്ചുനിൽക്കുന്ന രാജ്യമെന്നും ​രാഹുൽ കുറിച്ചു.

തന്റെ സങ്കടങ്ങൾ മുത്തപ്പനോട് പറയുന്ന മുസ്ലിം സ്ത്രീയും അവരെ ആശ്വസിപ്പിച്ചുകൊണ്ടുള്ള മുത്തപ്പൻ തെയ്യത്തിന്റെ വാക്കുകളുമാണ് കഴിഞ്ഞദിവസം വൈറലായത്.

കർമ്മം കൊണ്ടും ജാതി കൊണ്ടും മതം കൊണ്ടും മാറി നിൽക്കേണ്ടവരെല്ലെന്ന് വ്യക്തമാക്കി സ്ത്രിയോട് വിഷമങ്ങൾ ചോദിക്കുകയും സമാധാനിപ്പിക്കുകയുമാണ് മുത്തപ്പൻ തെയ്യം.

സോഷ്യൽ മീഡിയയിൽ വ്യാപകമായി പങ്കുവയ്ക്കപ്പെട്ട വീഡിയോ കേരളത്തിന്റെ മതേതര ഉദാഹരണമാണ് എന്നും നിരവധി പേർ ചൂണ്ടിക്കാണിച്ചിരുന്നു.

അയൽവാസിയായ പിവി ബാലകൃഷ്ണന്റെ വീട്ടിൽ വച്ചാണ് മുത്തപ്പൻ തെയ്യം റംലത്തിനെ ആശ്വസിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *