മുളിയാറിൽ ജനവാസ കേന്ദ്രത്തിൽ പരിഭ്രാന്തി പരത്തിയ കാട്ട് പന്നിയെ വെടിവെച്ച് വീഴ്ത്തി

Latest കേരളം

മുളിയാർ: വഴി യാത്രക്കാർക്കും, വാഹന യാത്രക്കാർക്കും ഭീഷണിയായി നിലകൊണ്ട കാട്ട്പന്നിയെ കാസർഗോഡ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ പി.ധനേഷ് കുമാറിന്റെ ഉത്തര് പ്രകാരം റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ സോളമൻ ജോർജ് നല്കിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ കാറഡുക്ക സെക്‌ഷൻ ഫോറസ്റ്റ്ഓഫീസർ എൻ.വി സത്യന്റെയും,ഷൂട്ടർ ബി.അബ്ദുൾഗഫൂറിന്റെയും നേത്വത്തത്തിലുള്ള പ്രത്യക ദൗത്യ സംഘം വെടിവെച്ച് കൊന്നു.

സ്ഥല വാസികൾ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ നുസ്രത്ത് നഗരിലെ അബൂബക്കറിന്റെ പറമ്പിലാണ് വെടിവെച്ച് വീഴ്ത്തിയത്.

ആർ.ആർ .ടി ഓഫീസർമാരായ ജയകുമാർ,രാജു എം .പി, ബീറ്റ് ഓഫീസർ സുമം ബി.എസ് , അംഗങ്ങളായ അബുല്ല കുഞ്ഞി കുളത്തൂർ ,രവി,സനൽ,ലൈജു,ബിജിത്ത്,ദിനേഷൻ,മോഹിനാക്ഷൻ, രാജേഷ്,ബിബിൻസൺഎന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *