കുമ്പള ലക്കിസ്റ്റാർ ഫുട്ബോൾ: ആർമി സ്ട്രീറ്റ് കൊടിയമ്മയും,യങ് ചാല ഞ്ചേഴ്‌സ് മൊഗ്രാൽ പുത്തൂരും ഇന്ന് ഫൈനലിൽ ഏറ്റുമുട്ടും.

Latest കായികം

കുമ്പള. നീണ്ട പതിനഞ്ച് വർഷങ്ങൾക്ക് ശേഷമുള്ള കുമ്പള ലക്കിസ്റ്റാർ ഫുട്ബോൾ ടൂർണമെന്റിന്റെ 4,5തീയ്യ തികളിലായി നടന്ന ആവേശകരമായ സെമി ഫൈനൽ മത്സരത്തിൽ ട്രൈബ്രെക്കറിലൂടെ 5-3ഗോൾ വ്യത്യാസത്തിൽ യുണൈറ്റഡ് പട്ലയെ തോൽപിച്ചു ആർമി സ്ട്രീറ്റ് കൊടിയമ്മയും, നറുക്കെടുപ്പിലൂടെ വിജയം നേടി യങ് ചാലഞ്ചേഴ്സ് മൊഗ്രാൽപുത്തൂരും ഫൈനലിൽ പ്രവേശിച്ചു.

കളിയുടെ നിശ്ചിത സമയത്ത് ഗോളടിക്കാതെ സമനിലയിൽ അവസാനിച്ചതിനെ തുടർന്നാണ് ടൈബ്രേക്കറി ലൂടെയും, നറുക്കെടുപ്പിലൂടെയും വിജയികളെ കണ്ടെത്തിയത്. ഇന്നാണ് വാശിയേറിയ ഫൈനൽ മത്സരം.

വൈകുന്നേരം 5മണിക്ക് കളി ആരംഭിക്കും, 6മണിക്ക് ട്രോഫി വിജയികൾക്ക് വിതരണം ചെയ്യുമെന്ന് ടൂർണമെന്റ് കമ്മിറ്റി സംഘാടകർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *