മല്ലം കൊളംങ്കോട് – അടുക്കം റോഡ് വികസന പാങ്കജിൽ ഉൾപ്പെടുത്തി ഗതാഗത യോഗ്യമാക്കണം

Latest കേരളം

ബോവിക്കാനം: മല്ലം കൊളംങ്കോട്- അടുക്കം റോഡ് കാസറഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി ടാറിംഗ് പ്രവർത്തി ചെയ്യത് ഗതാഗതയോഗ്യമാക്കാൻ ഫണ്ട് അനുവദിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കുഞ്ഞമ്പു നമ്പ്യാറും , മുളിയാർ ഗ്രാമപഞ്ചായത്ത് അംഗം അബ്ബാസ് കൊളച്ചെപ്പും ജില്ലാ കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്, കാസറഗോഡ് വികസന പാക്കേജ് സ്പെഷ്യൽ ഓഫിസർ ഇ.പി രാജ് മോഹൻ എന്നിവർക്ക് നിവേദനം നൽകി.

ഗ്രാമീണ, കാർഷിക പ്രദേശമായ ഇവിടെ നിന്ന് പഞ്ചായത്തിന്റെ ആസ്ഥാനമായ ബോവിക്കാനം ടൗൺ, സ്കൂൾ, കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, പഞ്ചായത്ത്, വില്ലേജ് , കൃഷി, ഓഫിസുകൾ വിവിധ ബാങ്കുകൾ എന്നിവിടങ്ങളിൽ പോകണമെങ്കിൽ 15 കിലോ മീറ്റർ ദൂരം കറങ്ങി യാത്ര ചെയ്തു വേണം ഇവിടങ്ങളിൽ എത്തിപ്പെടാൻ.മഴ കാലമായാൽ ഈ റോഡിലൂടെയുള്ള യാത്രയും പ്രയാസകരമാണ്.ഇത് കാരണം ഇവിടെങ്ങളിലെ വിദ്യാർത്ഥികളും, കർഷകരും, രോഗികളും വളരെ അധികം യത്ര ദുരിതം അനുഭവിക്കേണ്ടി വരുന്നുണ്ട്.ആയതിനാൽ മല്ലം കൊളംങ്കോട്- അടുക്കം റോഡ് ടാറിംഗ് പ്രവൃത്തി ചെയ്ത് ഗതാഗത സൗകര്യം മെച്ചപ്പെടുത്തിയാൽ 4 കിലോ മീറ്റർ ദൂരം യാത്ര ചെയ്ത് കൊണ്ട് മേൽ പറഞ്ഞ ഇടങ്ങളിൽ എത്തിപ്പെടാൻ സാധിക്കും. ആയത് കൊണ്ട് ഈ പ്രദേശത്തുക്കാരുടെ യാത്ര ദുരിതത്തിന് അറുതി വരുത്താൻ കാസറഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി മേൽ പറഞ്ഞ റോഡിന്റെ പ്രവർത്തിക്കാവശ്യമായ ഫണ്ട് അനുവദിക്കണമെന്ന് ഇരുവരും നിവേദനത്തിൽ ചൂണ്ടി കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *