ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് എഎ റഹീമിനെ ബിജെപിയിലേക്ക് ക്ഷണിച്ച് ബി ഗോപാലകൃഷ്ണന്. റഹീം ബിജെപിയിലേക്ക് വന്നാല്‍ സ്വീകരിക്കുമെന്നും ഇത് താന്‍ കാര്യമായി തന്നെ പറയുന്നതാണെന്നും ഗോപാലകൃഷ്ണന് മാതൃഭൂമി ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു.
ഗോപാലകൃഷ്ണന്റെ ക്ഷണത്തിന് പിന്നാലെ മറുപടിയുമായി റഹീമും രംഗത്തെത്തി. ചാണക കുഴിയിലേക്ക് ആരെങ്കിലും ചാടുമോ എന്റെ ഗോപാലകൃഷ്ണാ എന്നാണ് കൈകൂപ്പി കൊണ്ട് റഹീം മറുപടി നല്‍കിയത്.
ബി ഗോപാലകൃഷ്ണന് പറഞ്ഞത്: ”ഉത്തര്‍പ്രദേശില്‍ മാത്രമല്ല, ബിജെപിയുടെ സ്ഥാനാര്‍ത്ഥിയെന്ന നിലയിലേക്ക് മുസ്ലീങ്ങള്‍ വരുന്നില്ല. പാര്‍ട്ടിയിലേക്ക് കൂടുതല്‍ മുസ്ലീം, ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ടവര്‍ വരട്ടേ. എഎ റഹീം ബിജെപിയിലേക്ക് വന്നോട്ടേ. സ്വീകരിക്കും. ഞാനുള്ള കാര്യം തുറന്ന് പറഞ്ഞതാണ്.
പിന്നാലെ റഹീമിന്റെ മറുപടി: ”ആരെയും ഞങ്ങള്‍ ക്ഷണിക്കുകയാണ്. മുസ്ലീങ്ങളെയും ക്ഷണിക്കുകയാണ്, റഹീമിനും വരാം, എന്നെല്ലാം പറയുമ്പോള്‍ ചാണക കുഴിയിലേക്ക് ആരെങ്കിലും ചാടുമോ എന്റെ ഗോപാലകൃഷ്ണാ. ആരും ചാടില്ല. വിവരമുള്ള ആരും ചാടില്ല.
വീണ്ടും ബി ഗോപാലകൃഷ്ണന്: ”ചാണക കുഴിയില്‍ നിങ്ങള്‍ ഇറങ്ങി കുളിക്കണം. എങ്കിലേ രാജ്യദ്രോഹത്തിന്റെ പാപം ശരീരത്തില്‍ നിന്ന് മാറൂ. അതിന് ചാണക കുഴിയില്‍ ചാടി കുളിച്ച് വരണം. ചാണകം എന്നത് ശുദ്ധിയുടെ പര്യായമാണ്. അത് വിറ്റ് പൈസയുണ്ടാക്കുന്നവരാണ് നിങ്ങള്‍.
”ഇതിന് ”അങ്ങനെയെങ്കില്‍ ഗോപാലകൃഷ്ണന് ചാണക കുഴിയില്‍ ഇറങ്ങി കുളിച്ച് പോയി കിടന്ന് ഉറങ്ങൂ”യെന്നാണ് റഹീം നല്കിയ മറുപടി.