ഹൈദരലി തങ്ങളുടെ വിയോഗം കേരളീയ സമൂഹത്തിനേറ്റ കനത്ത നഷ്ടം* :- *മൊഗ്രാൽ ദേശീയവേദി

Latest

മൊഗ്രാൽ : കേരളത്തിന്റെ മത-പൊതു രംഗങ്ങളിൽ അമൂല്യമായ സംഭാവനകൾ അർപ്പിച്ച് അര നൂറ്റാണ്ടിലേറെ ജ്വലിച്ച് നിന്ന വ്യക്തിത്വമായിരുന്നു പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെന്നും തങ്ങളുടെ വിയോഗം മൂലം മതേതര കേരളത്തിനേറ്റത് കനത്ത നഷ്ടമാണെന്നും മൊഗ്രാൽ ദേശീയവേദി സംഘടിപ്പിച്ച അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു.

മത-രാഷ്ട്രീയ ചിന്തകൾക്കതീതമായി മഹത്തായ മൂല്യങ്ങൾ ഉയർത്തിപിടിച്ച് സഹജീവികൾക്ക് മുന്നിൽ സഹാനുഭൂതിയുടെ നവ വാതായാനങ്ങൾ തുറന്ന ഹൈദരലി ശിഹാബ് തങ്ങളെ കേരളീയ സമൂഹം എന്നും സ്മരിക്കുമെന്നും അനുസ്മരണ പരിപാടിയിൽ പ്രസംഗിച്ചവർ പറഞ്ഞു.

മൊഗ്രാൽ ദേശീയവേദി പ്രസിഡന്റ്‌ എ.എം സിദ്ദീഖ് റഹ്‌മാൻ അധ്യക്ഷത വഹിച്ചു. മുൻ പ്രസിഡന്റ്‌ ടി. കെ അൻവർ അനുസ്മരണ പ്രഭാഷണം നടത്തി. ജന. സെക്രട്ടറി ടി. കെ ജാഫർ സ്വാഗതം പറഞ്ഞു.

എം. മാഹിൻ മാസ്റ്റർ, എം. എം റഹ്‌മാൻ, റിയാസ് കരീം, എം.വിജയ കുമാർ, എം.ജി.എ റഹ്‌മാൻ, എം.എച്ച് അബ്ദുൽ ഖാദർ, കെ.മുഹമ്മദ്‌ കുഞ്ഞി, അഷ്‌റഫ്‌ പെർവാഡ്, മുഹമ്മദ്‌ അബ്കോ, അബ്ദുള്ളകുഞ്ഞി നടുപ്പളം,ഹാരിസ് ബഗ്ദാദ്, മുഹമ്മദ്‌ മൊഗ്രാൽ, ഇഖ്‌ബാൽ എം. എ, അഷ്‌റഫ്‌ സാഹിബ്‌, അബ്ദുൽ റസാഖ്, മുർഷിദ് മൊഗ്രാൽ,സലാം നടുത്തോപ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *