മിനിമം ചാർജ് 12 രൂപയാക്കണം; സ്വകാര്യബസ് ഉടമകൾ അനിശ്ചിതകാല സമരത്തിലേക്ക്

Latest കേരളം

തൃശ്ശൂർ: ബസ് ചാർജ് വർധിപ്പിക്കണമെന്ന ആവശ്യവുമായി സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്. മിനിമം ചാർജ് 12 രൂപയാക്കണമെന്ന ആവശ്യമാണ് ബസുടമകൾ ഉയർത്തുന്നത്. സർക്കാരിന് മുമ്പിൽ വെച്ച ആവശ്യങ്ങൾ നടപ്പാക്കിയില്ല. സാമ്പത്തികമായി തകർന്നടിഞ്ഞ അവസ്ഥയിലാണ് സ്വകാര്യ ബസ് മേഖലയെന്നും ബസുടമകൾ പറഞ്ഞു.

മാർച്ച്‌ 31 നുള്ളിൽ ബസ് ചാർജ് വർധന ഉണ്ടായില്ലെങ്കിൽ അനിശ്ചിതകാല സമര ചെയ്യുമെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.

സ്വകാര്യ ബസ് വ്യവസായം മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയിലാണ് ഇപ്പോഴുളളത്. ബജറ്റിൽ പ്രൈവറ്റ് ബസ് മേഖലയെ കുറിച്ച് ധനമന്ത്രി ഒരക്ഷരം മിണ്ടിയില്ല. ബജറ്റിലെ അവഗണനയിൽ ശക്തമായ പ്രതിഷേധവുമായി ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ നേരത്തേ രംഗത്തെത്തിയിരുന്നു.

എന്ത് കാെണ്ടാണ് സർക്കാർ ഈ വ്യവസായത്തെ കാണാത്തതെന്നും ബസുടമകൾ ചോദിച്ചു.പ്രൈവറ്റ് ബസ് വ്യവസായത്തെ മുന്നോട്ട് കൊണ്ടുപോകാൻ സർക്കാർ സഹായിക്കണം. നാല് മാസമായി വിദ്യാർത്ഥികളുടെ ചാർജ് വർദ്ധന ആവശ്യപ്പെടുന്നു. എന്നാൽ ഇതുവരെയുളള ആവശ്യങ്ങൾ സർക്കാർ നടപ്പാക്കിയിട്ടില്ലെന്നും ബസുടമകൾ പറഞ്ഞു.

വിദ്യാർത്ഥികളുടെ ബസ് ചാർജ് മിനിമം ചാർജിന്റെ പകുതിയാക്കി വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. സമര പ്രഖ്യാപനം മറ്റ് സംഘടനകളുമായി കൂടിയാലോചിച്ച ശേഷമായിരിക്കും. മൂന്ന് ദിവസത്തിനുള്ളിൽ സമര തിയ്യതി പ്രഖ്യാപിക്കുമെന്നും കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *