മെസ്സിയുടെ ‘കഴുത്തിനു പിടിച്ച്’ ഇക്വഡോർ ആരാധകന്റെ സെൽഫി; വിവാദം– വിഡിയോ

Latest അന്താരാഷ്ട്രം കായികം

ബ്യൂണസ് ഐറിസ്• ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ ഈജിപ്ഷ്യൻ താരം മുഹമ്മദ് സലായെ സെനഗർ ആരാധകർ ആക്രമിക്കാൻ ശ്രമിച്ചതിന്റെ ഞെട്ടൽ വിട്ടുമാറും മുൻപേ, ഫുട്ബോൾ ലോകത്തുനിന്ന് മറ്റൊരു സുരക്ഷാ വീഴ്ചയുടെ വാർത്ത കൂടി. ഖത്തർ ലോകകപ്പിന്റെ ദക്ഷിണ അമേരിക്കൻ യോഗ്യതാ റൗണ്ടിൽ ഇക്വഡോറിനെതിരായ മത്സരശേഷം അർജന്റീന സൂപ്പർതാരം ലയണൽ മെസ്സിക്കൊപ്പം സെൽഫിയെടുക്കാൻ ഒരു ആരാധകൻ ബലമായി ശ്രമിച്ചതാണ് വിഷയം.

സെൽഫി പകർത്താനുള്ള ശ്രമത്തിൽ ആരാധകൻ മെസ്സിയുടെ കഴുത്തിനു പിടിച്ചതും താരത്തിന്റെ എതിർപ്പ് അവഗണിച്ച് ബലപ്രയോഗം നടത്തിയതും വിവാദമായി.ഇക്വഡോർ ജഴ്സി ധരിച്ചെത്തിയ ആരാധകൻ മെസ്സിക്കൊപ്പം സെൽഫിയെടുത്തെങ്കിലും അപ്പോഴേക്കും കുതിച്ചെത്തിയ സുരക്ഷാ ഉദ്യോഗസ്ഥർ അയാളെ പിടിച്ചുമാറ്റി.

മത്സരശേഷം ഈ ആരാധകൻ മെസ്സിക്കൊപ്പമുള്ള സെൽഫിയും വിഡിയോയും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം വിവാദമായത്. പോസ്റ്റിനൊപ്പം മെസ്സിയെ പുകഴ്ത്തി സാമാന്യം ദീർഘമായ കുറിപ്പും ഈ ആരാധകൻ പങ്കുവച്ചിട്ടുണ്ട്.ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഇക്വഡോറിനെതിരായ മത്സരത്തിൽ ഇൻജറി ടൈമിൽ വഴങ്ങിയ ഗോളിൽ അർജന്റീന സമനില വഴങ്ങിയിരുന്നു.

ഇരു ടീമുകളും ഓരോ ഗോളടിച്ചാണ് സമനിലയിൽ പിരിഞ്ഞത്. ഇതോടെ ബ്രസീൽ, അർജന്റീന, യുറഗ്വായ് എന്നിവർക്കു പിന്നിൽ നാലാം സ്ഥാനക്കാരായി ഇക്വഡോർ ഖത്തർ ലോകകപ്പിന് േനരിട്ട് യോഗ്യത നേടുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *