‘മുസ്‌ലിം ഇന്ത്യയുടെ പ്രധാനമന്ത്രിയായാല്‍ ഹിന്ദുക്കള്‍ കൊല്ലപ്പെടും’; വിദ്വേഷ പ്രസംഗവുമായി മത നേതാവ്

Latest ഇന്ത്യ

ന്യൂദല്‍ഹി: മുസ്‌ലിങ്ങള്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയ യതി നരസിംഹാനന്ദിനെതിരെ പൊലീസ് കേസെടുത്തു. ഹിന്ദു മഹാ പഞ്ചായത്തില്‍ വെച്ചാണ് ഇയാള്‍ മുസ്‌ലിങ്ങള്‍ക്കെതിരെ പരാമര്‍ശം നടത്തിയത്.മുസ്‌ലിം ഇന്ത്യയുടെ പ്രധാനമന്ത്രിയായാല്‍ 50 ശതമാനം ഹിന്ദുക്കളെ മതം മാറ്റുമെന്നും 40 ശതമാനം കൊല്ലപ്പെടുമെന്നും 10 ശതമാനം നാടുകടത്തപ്പെടുമെന്നുമാണ് ഇയാള്‍ പറയുന്നത്.

2029ലോ 2034ലോ 2039ലോ മാത്രമേ മുസ്‌ലിം പ്രധാനമന്ത്രിയാകൂ. ഒരു മുസ് ലിം പ്രധാനമന്ത്രിയായാല്‍, 50 ശതമാനം ഹിന്ദുക്കളും മതം മാറ്റപ്പെടും, 40 ശതമാനം കൊല്ലപ്പെടും, ബാക്കി 10 ശതമാനം അഭയാര്‍ത്ഥി ക്യാമ്പുകളിലോ മറ്റ് രാജ്യങ്ങളിലോ അടുത്ത 20 വര്‍ഷത്തിനുള്ളില്‍ ജീവിക്കും,” നരസിംഹാനന്ദ് പറഞ്ഞു.നേരത്തെയും ഇയാള്‍ വര്‍ഗീയ പ്രസംഗങ്ങള്‍ നടത്തിയിട്ടുണ്ട്.

2021 ഡിസംബറില്‍ ഹരിദ്വാറില്‍ നടന്ന ധരം സന്‍സദില്‍ മുസ് ലിങ്ങള്‍ക്കെതിരെ പ്രകോപനപരമായ പ്രസംഗം നടത്തിയതിന് യതി നരസിംഹാനന്ദിനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യം ലഭിച്ചു.പരിപാടിക്കിടെ മുസ്‌ലിങ്ങളെ കൂട്ടക്കൊല ചെയ്യണമെന്നും ആയുധം കൊണ്ട് നേരിടണമെന്നും ആഹ്വനം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *