ന്യൂഡൽഹി: ജെഎൻയുവിൽ എബിവിപി പ്രവർത്തകർ വിദ്യാർഥികളെ മർദിച്ചതായി പരാതി. മാംസം വിളമ്പുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിന് കാരണമായത്. മാംസം വിളമ്പുന്നത് തടയാനെത്തിയ എബിവിപി പ്രവർത്തകർ വിദ്യാർഥികളെ ക്രൂരമായി മർദിക്കുകയായിരുന്നു.
രാമനവമി ദിനത്തിൽ കാന്റീനിൽ മാംസം പാകം ചെയ്തതാണ് സംഘർഷത്തിന് കാരണം. മലയാളി വിദ്യാർഥികൾക്കും പരിക്കേറ്റതായാണ് പ്രാഥമിക വിവരം.