മഞ്ചേശ്വരം: വാക്തർക്കത്തിനിടെ ഗൃഹനാഥനെ ഒരു സംഘം വെട്ടി പരിക്കേൽപിച്ചു. മഞ്ചേശ്വരം കുണ്ടുകുളച്ചിയിലെ ഭാസ്കരനെ (53) യാണ് വെട്ടി പരിക്കേല്പിച്ചത്.ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം.
ഗുരുതരമായി പരിക്കേറ്റ ഭാസ്കരനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വിവരമറിഞ്ഞ് എസ്.ഐ. ടോണി ജെ മറ്റത്തിൻ്റെ നേതൃത്വത്തിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭാസ്കരയുടെ മൊഴിയെടുക്കാൻ പോലീസ് സംഘം ആശുപത്രിയിലെത്തിയിട്ടുണ്ട്.
അക്രമത്തിനിരയായ ഭാസ്കരയുടെ മൊഴിയെടുത്താലേ അക്രമികളെ കുറിച്ചും അക്രമത്തിന് കാരണമെന്താണെന്നും വ്യക്തമാകൂ. ഇയാൾ അപകട നില തരണം ചെയ്തതായി പോലീസ് വ്യക്തമാക്കി.