റമദാനില്‍ മുസ്ലിംകളോട് മോദിക്ക് കരുതലെന്ന്; ബുര്‍ജ് ഖലീഫയില്‍ മോദിചിത്രം ആലേഖനം ചെയ്‌തെന്ന വ്യാജ ചിത്രം പ്രചരിപ്പിച്ച് സോഷ്യല്‍ മീഡിയ

Latest ഇന്ത്യ ഗൾഫ്

ദുബൈ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടങ്ങളിലൊന്നായ ബുര്‍ജ് ഖലീഫയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ആലേഖനം ചെയ്തതായി വ്യാജ വാര്‍ത്ത. ‘റമദാനില്‍ നരേന്ദ്ര മോദിയുടെ ഇന്ത്യന്‍ മുസ്ലിംകളോടുള്ള കരുതലിനും സഹായത്തിനും നന്ദി അറിയിച്ചു കൊണ്ടാണ് കഴിഞ്ഞ ദിവസം നോമ്പ് തുറ സമയത്ത് ദുബായിലെ ബുര്‍ജ് ഖലീഫയില്‍ മോദിയുടെ ചിത്രം തെളിഞ്ഞതെന്നാണ് സോഷ്യല്‍ മീഡിയയിലെ അവകാശവാദം.

വിശേഷ അവസരങ്ങളില്‍ ബുര്‍ജ് ഖലീഫ ലൈറ്റുകള്‍ കൊണ്ട് അലങ്കരിക്കാറുണ്ട്. പല രാജ്യങ്ങളെയും ആദരിക്കുന്നതിനും ഇത്തരം ലൈറ്റിംഗ് യുഎഇ അധികൃതര്‍ ഉപയോഗിക്കാറുമുണ്ട്.എന്നാല്‍ ബുര്‍ജ് ഖലീഫയില്‍ ഇത്തരത്തില്‍ ചിത്രങ്ങള്‍ ആലേഖനം ചെയ്യാറുണ്ട്. അത് വലിയ വാര്‍ത്തയാകാറുമുണ്ട്.

ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ചിത്രം ഇങ്ങനെ വന്നാലും അത് ഇന്ത്യന്‍ മാധ്യമങ്ങള്‍ ആഘോഷിക്കേണ്ടതാണ്. പത്രകുറിപ്പുകളും ഉണ്ടായിട്ടില്ല. എന്നാല്‍ ഇങ്ങനെയൊരു വാര്‍ത്ത വന്നിട്ടില്ല. പത്രക്കുറിപ്പും ഇറങ്ങിയിട്ടില്ല.എന്നാല്‍ 2018ല്‍ സമാനമായ ഒരു വാര്‍ത്ത വന്നിരുന്നു. അന്ന് മോദിയുടെ യു.എ.ഇ സന്ദര്‍ശന ഭാഗമായി ബുര്‍ജ് ഖലീഫയില്‍ ത്രിവര്‍ണ്ണ പതാകയാണ് ആലേഖനം ചെയ്തത്.

യു.എ.ഇ മോദിക്ക് നല്‍കിയ ആദരവായാണ് അന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ വാര്‍ത്തയിലെ ചിത്രം എഡിറ്റ് ചെയ്താണിപ്പോള്‍ പ്രചരിക്കുന്നതെന്നും വ്യക്തമായി. കില്ലെര്‍വാള്‍.കോം എന്ന വെബ്സൈറ്റില്‍ 2015ല്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇമേജ് എഡിറ്റ് ചെയ്ത് ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *