എസ്ഡിപിഐ പോലുള്ള സംഘടനകള്‍ക്ക് പിന്തുണ കൊടുക്കാറില്ലെന്ന് ജിഫ്രി തങ്ങള്‍; ധീരന്‍മാരാണ് പോപ്പുലര്‍ ഫ്രണ്ടെന്ന് അലിയാര്‍ ഖാസിമി

Latest കേരളം

ആലപ്പുഴ: എസ്ഡിപിഐ പോലുള്ള സംഘടനകള്‍ക്ക് ആദ്യം മുതല്‍ക്ക് തന്നെ പിന്തുണ നല്‍കാറില്ലെന്ന് സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ അദ്ധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ നിലപാട് പ്രഖ്യാപിച്ചതെങ്കില്‍ പോപ്പുലര്‍ ഫ്രണ്ട് ധീരന്‍മാരുടെ സംഘമാണെന്നാണ് ജം ഇയ്യത്തുല്‍ ഉലമ ഹിന്ദ് കേരള ജനറല്‍ സെക്രട്ടറി വിഎച്ച് അലിയാര്‍ ഖാസിമിയുടെ നിലപാട്. ശനിയാഴ്ച ആലപ്പുഴയില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ട് ജനമഹാസംഗമത്തിലാണ് ഖാസിമി തന്റെ നിലപാട് വ്യക്തമാക്കിയത്.’പലപ്പോളും അഭിസംബോധന ചെയ്യാന്‍ ആള്‍ക്കൂട്ടങ്ങളെ കിട്ടാറുണ്ടെങ്കിലും അധികവും ഭീരുക്കളുടെ കൂട്ടങ്ങളാവും. ധീരന്‍മാരെ അഭിമുഖീകരിക്കുക എന്നത് തന്നെ ആനന്ദമാണല്ലോ. ആ നിലയില്‍ ഈ സമ്മേളനത്തെ അഭിമുഖീകരിക്കുന്നതില്‍ വിനീതന്‍ ആനന്ദിക്കുകയാണ്’, എന്നാണ് സമ്മേളനത്തെ അഭിസംബോധന ചെയ്തു കൊണ്ട് അലിയാര്‍ ഖാസിമി പറഞ്ഞത്.

ലോകത്ത് മാനവരാശിയെ സ്വതന്ത്രനാക്കാന്‍ വേണ്ടി വന്ന പരിശുദ്ധമായ ഇസ്‌ലാമിക പ്രത്യയശാസ്ത്രം. എല്ലാ വിധമായ വംശീയതകള്‍ക്കും ദേശീയതകള്‍ക്കും എല്ലാ അസമത്വങ്ങള്‍ക്കും അതീതമായി മുഴുവന്‍ മനുഷ്യര്‍ക്കും ലോകത്ത് സ്വതന്ത്രരരായി സമാധാനത്തോടെ പേടിയില്ലാതെ ജീവിക്കാന്‍ അവകാശമുണ്ടെന്ന് പറഞ്ഞ ഒരു പ്രത്യയശാസ്ത്രത്തിന്റെ അവകാശികളാണെന്ന് പറഞ്ഞുകൊണ്ടും പേടി മാത്രമാണ് ഞങ്ങളുടെ ജീവിതത്തിന്റെ നയമെന്ന് പ്രഖ്യാപിക്കുന്ന നമ്മുടെ സമൂഹത്തിലെ ധാരാളം പേര്‍ക്കിടയില്‍ ഞങ്ങള്‍ക്ക് ഇസ്‌ലാം പ്രധാനിക്കുന്ന ഭയരഹിതത്വം അല്ലെങ്കില്‍ പേടിയില്ലായ്മയാണ് ഞങ്ങളെ മുന്നോട്ട് നയിക്കുന്നതെന്ന് പറയാന്‍ തയ്യാറാകുന്ന ഒരു സമൂഹത്തിനാണ് യഥാര്‍ത്ഥത്തില്‍ ഇസ്‌ലാമിന്റെ ഐഡന്റിറ്റി അവകാശപ്പെടാന്‍ കഴിയൂ എന്നും അലിയാര്‍ ഖാസിമി പറഞ്ഞു.

നേരത്തെ സമസ്തയുടെ വാര്‍ത്താ സമ്മേളനത്തിലാണ് ജിഫ്രി തങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ രൂപമായ എസ്ഡിപിഐയെ തള്ളിക്കളഞ്ഞത്. ‘തീവ്ര സംഘടനകള്‍ക്കോ തീവ്ര ആശയങ്ങള്‍ക്കോ വര്‍ഗീയ ആശയങ്ങള്‍ക്കോ ഞങ്ങളൊരിക്കലും പിന്തുണ കൊടുക്കോറോ പ്രോത്സാഹിപ്പിക്കാറോ ഇല്ല. ഹൈക്കോടതി വിധി ഉണ്ടല്ലോ എസ്ഡിപിഐയെ പറ്റിയൊക്കെ. ഞങ്ങളൊക്കെ അവരെ മുന്‍പെ തന്നെ എതിര്‍ക്കുന്നവരാണ്. ഞങ്ങള്‍ അങ്ങനത്തെ സംഘടനകള്‍ക്കൊന്നും പിന്തുണ കൊടുക്കാറില്ല. ആ നിലത്ത് രാജ്യത്തിന്റെ നന്മ മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നവരാണ് സമസ്ത’, എന്നാണ് ജിഫ്രി തങ്ങള്‍ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *