മതവേഷമല്ല; യൂണിഫോം; വിവാദത്തിൽ വിശദീകരണവുമായി കെഎസ്ആര്‍ടിസി ഡ്രൈവർ

Latest കേരളം

മതവേഷത്തില്‍ കെഎസ്ആര്‍ടിസി ബസ് ഓടിച്ചെന്ന പ്രചാരണം തെറ്റെന്ന് ചിത്രത്തിലെ ഡ്രൈവര്‍. തിരുവനന്തപുരത്ത് നിന്ന് മാവേലിക്കരയിലേക്ക് ബസ് ഓടിക്കുന്ന മതവേഷധാരി എന്ന പേരിലാണ് ചിത്രം പ്രചരിച്ചത്. മാവേലിക്കര കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഡ്രൈവര്‍ ടി.എം.അഷ്റഫാണ് ചിത്രത്തിലുള്ളത്.

കെഎസ്ആര്‍ടിസിയുടെ ആകാശ നീല ഷര്‍ട്ടാണ് ഇട്ടിരിക്കുന്നതെന്ന് അഷ്റഫും സഹപ്രവര്‍ത്തകരും പറഞ്ഞു. ഷര്‍ട്ട് ഫുള്‍ സ്ലീവാണ്. സ്റ്റിയറിങ്ങിലെ അഴുക്ക് പുരളാതിരിക്കാന്‍ മടിയിലിട്ട തോര്‍ത്ത് കണ്ടാണ് മുണ്ടെന്ന് തെറ്റിദ്ധരിച്ചത്. നീല നിറത്തിലുള്ള പാന്‍റാണ് ധരിച്ചത്. കഴുത്തില്‍ കണ്ടത് മുഖം മറയ്ക്കാനുള്ള മാസ്കാണ്.താടിയും തൊപ്പിയും കൂടി കണ്ടാണ് മതവേഷമെന്ന് തെറ്റിദ്ധരിച്ചത്. താടിയും തൊപ്പിയും വയ്ക്കുന്നതില്‍ വിലക്കില്ലെന്നും അഷ്റഫ് പറയുന്നു. ചിത്രം വിശദമായി പരിശോധിച്ചാല്‍ തീരുന്ന തെറ്റിദ്ധാരണയേ ഉള്ളുവെന്ന് സഹപ്രവര്‍ത്തകരും പറയുന്നു. ചിത്രം പ്രചരിക്കുന്ന സാഹചര്യത്തില്‍ ഡ്രൈവറോട് വിശദീകരണം ചോദിക്കുമെന്ന് കെഎസ്ആര്‍ടിസി മാനേജ്മെന്‍റ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *