▪️തൃക്കരിപ്പൂർ : ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസ്.എസ്. സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ സോഷ്യൽ സയൻസ് അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 30-ന് രാവിലെ 10.30-ന്.
പരപ്പ : ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ അറബിക്, നാച്ചുറൽ സയൻസ്, യു.പി. (മലയാളം), ജൂനിയർ ഹിന്ദി (ഫുൾടൈം), എൽ.പി. (മലയാളം) എന്നീ ഒഴിവുകളിലേക്കാണ് നിയമനം. അഭിമുഖം 31-ന് രാവിലെ 10-ന്. ഫോൺ 9495418387.
കാറഡുക്ക : ജി.വി.എച്ച്.എസ്.എസ്. കാറഡുക്കയിൽ വി.എച്ച്.എസ്.ഇ. വിഭാഗം നോൺ വൊക്കേഷണൽ ടീച്ചർ ജൂനിയർ തസ്തികയിൽ ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് എന്നീ വിഷയങ്ങളിൽ ഒഴിവുണ്ട്. അഭിമുഖം 30-ന് രാവിലെ 10-ന്.
കാസർകോട് : കാസർകോട് ഗവ. യു.പി. സ്കൂളിൽ എൽ.പി.എസ്.ടി. (മലയാളം-രണ്ട്), യു.പി.എസ്.ടി. (മലയാളം-ഒന്ന്), യു.പി.എസ്.ടി. (കന്നട-ഒന്ന്) ഒഴിവുണ്ട്. അഭിമുഖം വെള്ളിയാഴ്ച 10.30 ന്.
രാജപുരം : കൊട്ടോടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എൽ.പി.എസ്.ടി., യു.പി.എസ്.ടി., എച്ച്.എസ്.ടി. ഇംഗ്ലീഷ്, പാർട്ട് ടൈം സംസ്കൃതം (യു.പി.) ഒഴിവുകളിലേക്ക് താത്കാലിക അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം വെള്ളിയാഴ്ച രാവിലെ 10.30-ന്. ഫോൺ: 9747377099.
ഉദയപുരം : വാവടുക്കം ഗവ. എൽ.പി. സ്കൂളിൽ എൽ.പി.എസ്.ടി. (മലയാളം) ഒഴിവിലേക്ക് താത്കാലിക അധ്യാപകനെ നിയമിക്കുന്നു. അഭിമുഖം 30-ന് രാവിലെ 11 മണിക്ക്.
അജാനൂർ : കിഴക്കുംകര മുച്ചിലോട്ട് ഗവ. എൽ.പി. സ്കൂളിൽ എൽ.പി.എസ്.ടി. (മലയാളം) തസ്തികയിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം 27-ന് രാവിലെ 10-ന് സ്കൂളിൽ.
വെള്ളരിക്കുണ്ട് : മാലോത്ത് കസബ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എൽ.പി.എസ്.ടി. (രണ്ട്), യു.പി.എസ്.ടി. (രണ്ട്) അധ്യാപക ഒഴിവുണ്ട്. അഭിമുഖം 28-ന് രാവിലെ 10.30-ന്.
കാസർകോട് : കാസർകോട് നമ്പർ 01 കേന്ദ്രീയ വിദ്യാലയത്തിൽ (സി.പി.സി.ആർ.ഐ.) കണക്ക്, സാമൂഹികശാസ്ത്രം, ചിത്രകല എന്നീ വിഷയങ്ങളിൽ താത്കാലിക അധ്യാപക ഒഴിവുണ്ട്. അഭിമുഖം 28-ന് രാവിലെ 10-ന്. ഫോൺ: 9401799466.
ചീമേനി : ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഹിന്ദി, പി.ടി., അറബിക്, എൽ.പി., യു.പി. എന്നീ അധ്യാപകരുടെ താത്കാലിക ഒഴിവുണ്ട്. അഭിമുഖം 28-ന് രാവിലെ യഥാക്രമം 10 മുതൽ 12.30വരെ. ഫോൺ: 9400783257.
ചാത്തങ്കൈ : ഗവ. എൽ.പി. സ്കൂളിൽ അറബിക് (ഫുൾടൈം) തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. അഭിമുഖം വെള്ളിയാഴ്ച രാവിലെ 10.30-ന്.========================