അമ്മൂമ്മയ്‌ക്കൊപ്പം ഡോക്ടറെ കാണാന്‍ ആശുപ്രതിയിലെത്തിയ കൊച്ചുമകള്‍ ഒളിച്ചോടിയതായി പരാതി

Latest ഇന്ത്യ ഗൾഫ് പ്രാദേശികം

കാഞ്ഞങ്ങാട്: അമ്മൂമ്മയ്ക്കൊപ്പം ഡോക്ടറെ കാണാൻ ജില്ലാ ആശുപ്രതിയിലെത്തിയ കൊച്ചുമകളെ കാണാതായി.

ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. അമ്മൂമ്മയെ ഡോക്ടറെ കാണിക്കാൻ പോയതായിരുന്നു 22 കാരിയായ യുവതി. ആശുപത്രിയിൽ എത്തിയശേഷം യുവതിയെ കാണാതാവുകയായിരുന്നു.

തുടർന്ന് മാതാവ് ഹൊസ്ദുർഗ് പൊലീസിൽ പരാതി നൽകി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് യുവതി കണ്ണൂർ സ്വദേശിയായ യുവാവിനോടൊപ്പം ഒളിച്ചോടി വിവാഹിതയായതായി മനസ്സിലായത്.

Leave a Reply

Your email address will not be published. Required fields are marked *