ഫേസ്ബുക്കിൽ കമന്റ് ബോക്‌സ് പൂട്ടി ഭീമ ജ്വല്ലറി; സ്വർണക്കടത്ത് ആരോപണം കാരണമാണോയെന്ന് സോഷ്യൽ മീഡിയ

Latest കേരളം

സ്വർണ്ണക്കടത്ത് ആരോപണങ്ങൾ ശക്തമാകുന്നതിനിടെ ഫേസ്ബുക്ക് പേജ് കമന്റ് ബോക്‌സ് പൂട്ട് ഭീമ ജ്വല്ലറി. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് ‘ചെറിയ മീൻ’ ആണെന്ന് സരിത എസ് നായർ. സ്വപ്ന സുരേഷ് സ്വർണം കൊണ്ടുവന്നത് വിവിധ രാജ്യങ്ങളിലും എല്ലാ ജില്ലകളിലും ബിസിനസ് ഉള്ള ജ്വല്ലറിക്ക് വേണ്ടിയാണെന്ന് സരിത എസ് നായർ ആരോപിച്ചിരുന്നു.

ഭീമ ജ്വല്ലറിയെ ആണോ സരിത എസ് നായർ ഉന്നംവെച്ചതെന്ന് ചോദ്യങ്ങളും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. സമീപ ദിവസങ്ങളിൽ ഭീമയുടെ ഫേസ്ബുക്ക് പേജിൽ നിരവധി പേർ വിമർശനങ്ങളും ആരോപണങ്ങളുമായി രംഗത്തുവന്നിരുന്നു. എന്നാൽ ഈ കമന്റുകളൊന്നും പേജിൽ ഇപ്പോൾ ലഭ്യമല്ല. പിന്നാലെ കമന്റ് ബോക്‌സ് ലിമിറ്റഡാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്. ഇതോടെ ജ്വല്ലറി ഗ്രൂപ്പിന്റെ പേജിൽ പൊതുജനങ്ങൾക്ക് കമന്റ് ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്.നേരത്തെ സരിത നടത്തിയ വെളിപ്പെടുത്തൽ ഭീമയെക്കുറിച്ചാണെന്ന് ചില ആരോപണങ്ങൾ പ്രചരിച്ചിരുന്നു.

‘സ്വപ്ന മറച്ചു വെക്കുന്ന കാര്യം പലതും അറിയാം. രഹസ്യമൊഴി നൽകിയ ശേഷം അത് പുറത്തു പറയും. സ്വപ്ന ആർക്കാണ് സ്വർണ്ണം കൊടുത്തതെന്ന് വ്യക്തമാക്കണം.’ സ്വർണ്ണം ആർക്കുവേണ്ടിയാണ് എത്തിച്ചതെന്ന് തനിക്ക് അറിയാമെന്നും സരിത പറഞ്ഞു.

ഇക്കഴിഞ്ഞ ഏപ്രിലിൽ ട്വിറ്ററിൽ ബോയ്‌കോട്ട് ഭീമ ഹാഷ് ടാഗ് ട്രെൻഡിംഗ് പട്ടികയിലെത്തിയിരുന്നു. ഭീമ സ്‌പോൺസർ ചെയ്ത ഹിന്ദു മഹാ സമ്മേളനത്തിൽ പിസി ജോർജ് വർഗീയ പരാമർശം നടത്തിയതോടെയാണ് ക്യാംപെയ്ൻ ആരംഭിച്ചത്. ജനങ്ങൾ വർഗീയമായി ദ്രുവീകരിക്കുന്ന സമ്മേളനം സ്‌പോൺസർ ചെയ്യുന്നതിലൂടെ ഭീമ എന്ത് സന്ദേശമാണ് നൽകുന്നതെന്നാണ് അന്ന് പ്രധാനമായും ഉയർന്ന ചോദ്യം.

Leave a Reply

Your email address will not be published. Required fields are marked *