തിരുവനന്തപുരത്ത് യുവാവും യുവതിയും മരിച്ച നിലയിൽ; മൃതദേഹങ്ങൾ കണ്ടെത്തിയത് റബർ തോട്ടത്തിൽ

Latest കേരളം പ്രാദേശികം

തിരുവനന്തപുരം: കല്ലറ പഴവിളയിൽ യുവാവും യുവതിയും മരിച്ച നിലയിൽ കണ്ടെത്തി. കീഴായിക്കോണം സ്വദേശി ഉണ്ണി (21) സുമി (18) ആണ് മരിച്ചത്.യുവതിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തതായാണ് പ്രാഥമിക നിഗമനം.

ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.യുവതിയുടെ വീടിനടുത്തുള്ള റബർ തോട്ടത്തിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.

മരിച്ച യുവതിയും യുവാവും തമ്മിൽ മൂന്ന് വർഷമായി പ്രണയത്തിലായിരുന്നു, യുവതിക്ക് മറ്റൊരാളുമായുള്ള അടുപ്പം ചോദ്യം ചെയ്തതിലുണ്ടായ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിൽ പാങ്ങോട് പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *