സ്കൂളിൽ വൈകിയെത്തി; അധ്യാപികയെ ഷൂസൂരി തല്ലി പ്രിൻസിപ്പൽ; വിഡിയോ വൈറൽ(വീഡിയോ കാണാം )

Latest

വൈകി വന്ന അധ്യാപികയെ ഷൂസ് ഊരി തല്ലി സ്കൂൾ പ്രിൻസിപ്പൽ. ഉത്തർപ്രദേശിലെ ലഖിംപൂരിലെ മഹാൻഗു ഖേറാ സർക്കാർ സ്കൂളിൽ നിന്നുള്ള വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

വൈകി സ്കൂളിൽ എത്തുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് മർദനത്തിലേക്ക് എത്തിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.പ്രിൻസിപ്പൽ ഷൂസ് ഊരി അധ്യാപികയെ തല്ലുകയായിരുന്നു. അധ്യാപിക പരാതി നൽകിയതോടെ അജിത്ത് വർമ എന്ന സ്കൂൾ പ്രിൻസിപ്പാളിനെ സസ്പെൻഡ് ചെയ്തു. ഇയാൾ നിരന്തരം തന്നെ ഉപദ്രവിച്ചിരുന്നുവെന്നും അധ്യാപിക പരാതിയിൽ പറയുന്നു. എന്നാൽ അധ്യാപിക തന്നെ തല്ലാൻ കൈ ഉയർത്തിയപ്പോഴാണ് താൻ തിരിച്ചുതല്ലിയത് എന്ന വാദമാണ് പ്രിൻസിപ്പൽ ഉയർത്തുന്നത്. വിഡിയോ കാണാം.

Leave a Reply

Your email address will not be published. Required fields are marked *