ഫത്തേപ്പൂർ: ഓട്ടോറിക്ഷയിൽ 27 പേർ സഞ്ചരിച്ചതിന് 11,500 രൂപ ഫൈൻ ഇട്ട് പൊലീസ്. ഉത്തർപ്രദേശിലെ ഫത്തേപ്പൂരിലാണ് സംഭവം. ബിന്ദ്കി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഓട്ടോറിക്ഷയിൽ നിയമം തെറ്റിച്ച് ആളുകൾ കൂട്ടത്തോടെ യാത്ര ചെയ്തത്.
ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.ഓട്ടോയിൽ കുട്ടികൾ ഉൾപ്പെടെ 27 യാത്രക്കാരാണ് ഉണ്ടായിരുന്നത്. അമിത വേഗത്തിൽ പോയ ഓട്ടോയോ പിന്തുടർന്നെത്തിയ പൊലീസ് പിടികൂടുകയായിരുന്നു.