സംസ്ഥാനത്ത് ഒരാൾക്കുകൂടി കുരങ്ങുവസൂരി; സ്ഥിരീകരിച്ചത് കണ്ണൂര്‍ സ്വദേശിക്ക്

Latest ഇന്ത്യ കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾക്ക് കൂടി കുരങ്ങുവസൂരി സ്ഥിരീകരിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആണ് ഇക്കാര്യം അറിയിച്ചത്. കണ്ണൂർ സ്വദേശിയായ 31കാരനാണ് രോഗം സ്ഥിരീകരിച്ചത്.രോഗി പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

കഴിഞ്ഞ മേയ് 13ന് ദുബൈയില്‍നിന്നാണ് ഇദ്ദേഹം എത്തിയത്. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഇദ്ദേഹവുമായി അടുത്ത സമ്പർക്കത്തിലുള്ളവരെ നിരീക്ഷണത്തിലാക്കിയതായും മന്ത്രി പറഞ്ഞു.

കൊല്ലം സ്വദേശിയായ 35കാരന് കഴിഞ്ഞദിവസം കുരങ്ങുവസൂരി സ്ഥിരീകരിച്ചിരുന്നു. യു.എ.ഇയിൽനിന്ന് തിരുവനന്തപുരത്തെത്തിയ ഇദ്ദേഹം തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ (എം.സി.എച്ച്) ചികിത്സയിലാണ്. രാജ്യത്തെ ആദ്യ കുരങ്ങുവസൂരി കേസാണിത്.

Leave a Reply

Your email address will not be published. Required fields are marked *