ഉസ്താദ് ചള്ളങ്കയം അബ്ദുൽ റഹിമാൻ മുസ്‌ലിയാർക്ക്‌ സ്വീകരണം നൽകി

Latest കേരളം പ്രാദേശികം

അബു ദാബി : സന്ദർശനാർത്ഥം അബു ദാബി യിൽ എത്തിയ കന്തൽ മുൻ ഖത്തീബ് ഉസ്താദ് ചള്ളങ്കയം അബ്ദുൽ റഹിമാൻ മുസ്‌ലിയാർക്ക് മദിനത്ത് സായിദ് ഷോപ്പിൽ മാളിലുള്ള സ്മോക്കി കഫെയിൽ വെച്ച് കന്തൽ നിവാസികൾ ഊഷ്‌മളമായ സ്വീകരണം നൽകി .

സ്മോക്കി കഫെയിൽ ചേർന്ന യോഗത്തിൽ ഹാരിസ് ഡി അദ്ധ്യക്ഷത വഹിച്ചു .മജീദ് എം വൈ. ഖിറാഅത്ത് നടത്തി . റൗഫ് കെ എം. യോഗം ഉദ്ഘാടനം ചെയ്തു . അസീസ് കന്തൽ കാര്യങ്ങൾ വിശദീകരിച്ചു സംസാരിച്ചു . അബ്ദുൽ റഹിമാൻ ഉസ്താദ് സ്വീകരണത്തിന് നന്ദി രേഖപ്പെടുത്തികൊണ്ട് സംസാരിച്ചു .

ഇസ്‌ലാമിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു ജീവിക്കാൻ പഠിക്കണമെന്നും വ്യക്തി ശുദ്ധിക്കും രാഷ്ട്ര നന്മക്കും അത് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു .

മൻസൂർ ഡി ,മൂസ സി ,ബദറുദ്ദീൻ കെ എ, റസാഖ് ഡി ,സിദ്ദീഖ് ഡി കെ ,സിറാജ് കൊറ്റുബ, നിസാം അഗൽപാടി എന്നിവർ സംബന്ധിച്ചു . സുറൂജി സ്വാഗതവും ബദറുദ്ദീൻ നന്ദിയും പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *