68ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; അപര്‍ണ ബാലമുരളി മികച്ച നടി; സച്ചി സംവിധായകന്‍

Latest ഇന്ത്യ വിനോദം

68ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടിക്കുള്ള പുരസ്‌കാരം സൂരരൈ പോട്രിലെ അഭിനയത്തിന് അപര്‍ണ ബാലമുരളി നേടി. മികച്ച നടനുള്ള പുരസ്‌കാരം സൂര്യയും അജയ് ദേവ്ഗണും സ്വന്തമാക്കി.

മികച്ച സംവിധായകനുള്ള പുരസ്‌കാരം അയ്യപ്പനും കോശിയുടെയും സംവിധാനത്തിലൂടെ സച്ചിക്ക് ലഭിച്ചു. മികച്ച സഹനടനുള്ള പുരസ്‌കാരം അയ്യപ്പനും കോശിയിലെ അഭിനയത്തിന് ബിജു മേനോന്‍ നേടി.

അയ്യപ്പനും കോശിയിലൂടെ നഞ്ചിയമ്മ മികച്ച പിന്നണി ഗായികയായി.മികച്ച മലയാളം സിനിമക്കുള്ള പുരസ്‌കാരം സെന്ന ഹെഗ്‌ഡേ സംവിധാനം ചെയ്ത തിങ്കളാഴ്ച നിശ്ചയം നേടി. വാങ്ക് എന്ന ചിത്രം പ്രത്യേക പരാമര്‍ശം നേടി.

മികച്ച സംഘട്ടനത്തിനുള്ള പുരസ്‌കാരം അയ്യപ്പനും കോശിയും സിനിമയിലൂടെ മാഫിയ ശശി നേടി.ഏറ്റവും മികച്ച ചലച്ചിത്ര പുസ്തകത്തിനുള്ള പ്രത്യേക പരാമര്‍ശം എം.ടി; അനുഭവങ്ങളുടെ പുസ്തകത്തിലൂടെ അനൂപ് രാമകൃഷ്ണന്‍ നേടി.

Leave a Reply

Your email address will not be published. Required fields are marked *