തമിഴ്നാട്ടിൽ വീണ്ടും വിദ്യാർഥിനി ആത്മഹത്യ ചെയ്തു. ശിവകാശിക്ക് സമീപമുള്ള അയ്യംപെട്ടി ഗ്രാമത്തിലെ പ്ലസ് വൺ വിദ്യാർഥിനി തൂങ്ങിമരിച്ചത്. വൈകിട്ടാണ് സംഭവം. പടക്ക നിർമാണശാലയിൽ ജോലിചെയ്യുന്ന കണ്ണൻ മീന ദമ്പതികളുടെ മകളാണ് വീടിനുള്ളിൽ മരിച്ചത്.
മാതാപിതാക്കൾ ജോലിക്കായും മുത്തശ്ശി കടയിലേക്കും പോയ സമയത്തായിരുന്നു സംഭവം. നാട്ടുകാർ അറിയിച്ചതനുസരിച്ചു സ്ഥലത്തു എത്തിയ പൊലീസ് മൃതദേഹം ശിവകാശി സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മൂന്ന് ദിവസത്തിനിടെ തമിഴ് നാട്ടിൽ ആത്മഹത്യ ചെയ്യുന്ന മൂന്നാമത്തെ പെൺകുട്ടിയാണ് ശിവകാശിയിലേത്.