ടെറസിൽ കഞ്ചാവ് കൃഷി, കുമ്പള സ്വദേശിയായ യുവാവ് പിടിയിൽ

Latest കേരളം പ്രാദേശികം

വീടിന്റെ ടെറസില്‍ കഞ്ചാവ് കൃഷി ചെയ്ത യുവാവ് പൊലീസിന്റെ പിടിയിലായി. കുമ്പള കുബന്നൂര്‍ ബേക്കൂര്‍ കണ്ണാടിപ്പാറയിലെ കെ.പി.നജീബ് മഹ്ഫൂസിനെയാണ് (22) കുമ്പള എസ്‌ഐ വി.കെ അനീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

കുമ്പള ബംബ്രാണ കളത്തൂര്‍ റോഡിലെ വാടക ക്വാര്‍ട്ടേഴ്‌സിന്റെ ടെറസില്‍ കഞ്ചാവ് കൃഷി ഉണ്ടെന്നു ഇന്‍സ്‌പെക്ടര്‍ പി.പ്രമോദിനു ലഭിച്ച വിവരത്തെത്തുടര്‍ന്നാണ് പൊലീസ് സംഘം പരിശോധന നടത്തിയത്.3 കഞ്ചാവ് ചെടിയാണ് കണ്ടെത്തിയത്. ഇതിനു 2 മാസം വളര്‍ച്ചയുണ്ടായിരുന്നു.

മംഗളൂരുവിലെ സ്വകാര്യ കോളജിലെ വിദ്യാര്‍ത്ഥിയായ നജീബ് മഹ്ഫൂസ് കഞ്ചാവ് ഉപയോഗിക്കുന്ന ആളാണെന്നും വില്‍പനയ്ക്കും സ്വന്തം ആവശ്യത്തിനുമായി ഉപയോഗിക്കാനാണു കൃഷി നടത്തിയതെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.

എസ്‌ഐയെ കൂടാതെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ എം.സുധീര്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ പി.അജയന്‍, ടി.കെ സദന്‍, കൊച്ചുറാണി എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *