കനത്ത കാറ്റിൽ മരം വീണു ക്ഷേത്രം തകർന്നു

Latest പ്രാദേശികം

കോളയാട്: കനത്ത കാറ്റിൽ മരം വീണ് പെരുവകടൽ കണ്ടം മുച്ചിലോട്ട് ഭഗവതി ക്ഷേത്രം തകർന്നു.

ക്ഷേത്രത്തിലെ സർപ്പക്കാവ്, ബാലാലയം എന്നിവ പൂർണമായും തകർന്നു. പേരാവൂരിൽനിന്നെത്തിയ അഗ്നിരക്ഷാസേനാംഗങ്ങളാണ് മരം മുറിച്ച് മാറ്റിയത്. കിണറിന്റെ ഭിത്തിയും ചുറ്റുമതിലിന്റെ ഒരു ഭാഗവും മരം വീണതിനെ തുടർന്ന് തകർന്നിട്ടുണ്ട്.

ഞായറാഴ്ച ഉച്ചയോടെയാണ് അപകടം. സ്റ്റേഷൻ ഓഫീസർ സി.ശശി, സേനാംഗങ്ങളായ ഇ.സുധീർ, ജോൺ സി.എം , രാജേഷ് പി.കെ., സജി എബ്രഹാം, വൈശാഖ് കെ.ഗോപി, വിപിൻ വാഴയിൽ, എം. എസ്.മഹേഷ്, ജോബി അബ്രഹാം, വി.എം കിരൺ എന്നിവർ പ്രവർത്തനങ്ങളിൽ പങ്കാളികളായി.

Leave a Reply

Your email address will not be published. Required fields are marked *