‘മുസ്‌ലിം ലീഗ് എൽ.ഡി.എഫിൽ പോകില്ലെന്ന് പറയാനാകില്ല’ ഡോ. എം.കെ മുനീർ

Latest കേരളം രാഷ്ട്രീയം

കോഴിക്കോട്: മുസ്‌ലിം ലീഗ് ഒരിക്കലും എൽഡിഎഫിലേക്ക് പോകില്ലെന്ന് പറയാനാകില്ലെന്ന് എം.കെ മുനീർ  എംഎല്‍എ. താൻ അന്ധമായ സിപിഎം വിരോധമുള്ളയാളല്ലെന്ന് മീഡിയവൺ എഡിറ്റിറിയൽ പരിപാടിയിൽ അദ്ദേഹം പറഞ്ഞു.

ആശയപരമായി വ്യത്യാസമുളളവർ ഒരു മുന്നണിയിൽ പ്രവർത്തിക്കുന്നതിൽ തടസമില്ല. ലീഗ് എൽ.ഡി.എഫിലേക്ക് വന്നാൽ കൊള്ളാമെന്ന നിലപാടുള്ളവർ സിപിഎമ്മിലുണ്ടെന്നും മുനീർ മീഡിയവണിനോട് പറഞ്ഞു.

അതേസമയം നിയമസഭയിൽ നോക്കിയാൽ ഒരു കൂട്ടം ആളുകൾ മുസ്‌ലിം ലീഗിനെ മാത്രമായി ആക്രമിക്കുന്നതും കാണാം. അവർക്കെതിരെ അഭിപ്രായ വ്യത്യാസങ്ങൾ പറയാൻ തനിക്കുള്ളത് പോലെ അവകാശം അവർക്കുമുണ്ട്. അതിനെ എതിർക്കാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും മുനീർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *