കാസര്‍കോട് സ്വദേശി കര്‍ണാടക ഹാസനില്‍ വാഹനാപകടത്തില്‍ മരിച്ചു

Latest ഇന്ത്യ കേരളം

കാസര്‍കോട്: കാസര്‍കോട് സ്വദേശി കര്‍ണാടക ഹാസനില്‍ വാഹനാപകടത്തില്‍ മരിച്ചു. ചെങ്കള പഞ്ചായത്തിലെ നാല്‍ത്തടുക്ക മരുതം വയലിലെ മരുതംബയലിലെ പരേതനായ രാജീവന്‍- ഉഷ പാര്‍വതി ദമ്പതികളുടെ മകന്‍ ആദര്‍ശാണ് മരിച്ചത്. 28 വയസായിരുന്നു.

കര്‍ണാടക ഹാസനില്‍ ആദര്‍ശിന് ജോലി ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് കാറിലാണ് ഹാസനിലേക്ക് പോയത്. നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് അപകടമുണ്ടാകുകയായിരുന്നു.

ആദര്‍ശ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. കാറില്‍ മറ്റ് മൂന്നു പേരുണ്ടായിരുന്നുവെങ്കിലും, നിസാര പരിക്കുകളോടെ രക്ഷപെട്ടു.

Leave a Reply

Your email address will not be published. Required fields are marked *