കാസര്‍കോട്: കളനാട് യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു. കളനാട് അയ്യങ്കോല്‍ റോഡിലെ ശരീഫ് – ഉമ്മുകുല്‍സു ദമ്പതികളുടെ മകന് യാസിര്‍ (25) ആണ് മരിച്ചത്.
സുഹൃത്തുകളുമൊത്ത് കുളിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് അപകടം. കുളിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായി എന്നാണ് സംശയിക്കുന്നത്.