ആത്മീയതയിലലിഞ്ഞ് സാഹിത്യോത്സവ് നഗരി; മഹ്ളറതുൽ ബദ്രിയ്യ മജ്ലിസോടെ മൂന്നാം ദിവസം വേദിയുണർന്നു

Latest കേരളം

മുള്ളേരിയ:എസ് എസ് എഫ് കാസറഗോഡ് ജില്ലാ സാഹിത്യോത്സവിൻ്റെ മൂന്നാം ദിനം വേദിയുണർന്നത് മഹ്ളറത്തുൽ ബദ്രിയ ആത്മീയ മജ്ലിസോടെ.

അനശ്വര പ്രതിഭകളായ ബദർ രക്ത സാക്ഷിളുടെ അനുസ്മരണ കാവ്യവും ദിക്റുമടങ്ങിയ മഹ്ളറത്തുൽ ബദ്രിയ്യ മജ്ലിസിൽ ആയിരങ്ങളാണ് പങ്കാളികളായത്.മഹ്ളറത്തുൽ ബദ്രിയ്യ ആത്മീയ മജ്ലിസിന് സയ്യിദ് സൈനുൽ ആബിദ് മുത്തുക്കോയ തങ്ങൾ അൽ-അഹ്ദൽ കണ്ണവം നേതൃത്വം നൽകി.

സയ്യിദ് മുഹമ്മദ് തങ്ങൾ, സയ്യിദ് ഉമർ അൽ ജിഫ്രി,ഹനീഫ് തങ്ങൾ കോൾപെ, റഫീഖ് സഅദി ദേലംപാടി, യൂസുഫ് ഹാജി കൊട്ടിയാടി, ഹനീഫ് ഹാജി പള്ളംങ്കോട്, ഡിഎം കുഞ്ഞി അഡൂർ, അബ്ദുൽ ഖാദർ ജി കെ തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *