ഓക്സിജൻ കിട്ടാതെ ആംബുലൻസിൽ രോഗി മരിച്ചതായി പരാതി

Latest കേരളം പ്രാദേശികം

പത്തനംതിട്ടയിൽ ഓക്സിജൻ കിട്ടാതെ ആംബുലൻസിൽ രോഗി മരിച്ചതായി പരാതി. തിരുവല്ല സ്വദേശി രാജൻ (67) ആണ് മരിച്ചത്.

ശ്വാസതടസ്സത്തെ തുടർന്ന് തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച രാജനെ ഡോക്ടർമാർ വണ്ടാനം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തിരുന്നു. ഇന്ന് പുലർച്ചെ മെഡിക്കൽ കോളജിലേക്കുള്ള യാത്രയ്ക്കിടെ സിലിണ്ടറിലെ ഓക്സിജൻ തീർന്നതായി ബന്ധുക്കൾ ആരോപിച്ചു.

യാത്ര തുടങ്ങി 10 മിനിറ്റിനുള്ളില്‍ രാജന്‍റെ ആരോഗ്യനില വഷളാവുകയും അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്ന് മകന്‍ ആംബുലന്‍സ് ഡ്രൈവറോട് ആവശ്യപ്പെടുകയും ചെയ്തു.

എന്നാല്‍ ഇത് അവഗണിച്ച് ആംബുലന്‍സ് ഡ്രൈവര്‍ നിര്‍ത്താതെ വണ്ടാനം ആശുപത്രിയില്‍ എത്തിച്ചെന്നാണ് ബന്ധുക്കളുടെ പരാതി.

Leave a Reply

Your email address will not be published. Required fields are marked *