മൊഗ്രാൽ പുത്തൂർ : രാജ്യത്തിന്റെ എഴുപത്തി അഞ്ചാം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ച് കോട്ടക്കുന്ന് മർകസുൽ മൈമൻ
.’സ്വാതന്ത്ര്യത്തിന്റെ സൗന്ദര്യം’ എന്ന വിഷയത്തിൽ നടന്ന മൈമൻ ചിറ്റ് ചാറ്റ് ഏറെ ശ്രദ്ധേയമായി.മർകസുൽ മൈമൻ ജനറൽ സെക്രട്ടറി സഈദ് സഅദി കോട്ടക്കുന്നിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ കെ- സ്റ്റഡീസ്: കാസർകോട് റിസർച്ച് ആൻറ് ഡവലെപ്മെൻറ് സ്റ്റഡീസ് ഡയറക്ടർ നാസർ ചെർക്കളം ഉദ്ഘാടനം ചെയ്തു.
അബൂ താഹിർ ഫൈറാസ് സ്വാഗതം പറഞ്ഞു.പ്രഗൽഭ എഴുത്തുകാരൻ ഇബ്രാഹിം മുണ്ട്യത്തടുക്ക വിഷയാവതരണം നടത്തി.ഇബ്രാഹിമുൽ ഖാസിമി നെക്രാജെ ചർച്ചകൾക്ക് നേതൃത്വം നൽകി.
മാധ്യമ പ്രവർത്തകൻ അബ്ദുൽ റഹ്മാൻ ആസാദ്,അഡ്വ.ഹാഷിർ അബ്ബാസ്,മിസ്ഹബ് അബ്ദുൽ മജീദ്,ജെ കെ പുഴയോരം,ജവാദ് മൊഗ്രാൽ പുത്തൂർ അണിനിരന്നു.അബ്ദുൽ സലാം സഅദി,നൗഫൽ സഖാഫി മൊഗർ,ബി കെ മൊയ്‌ദു ഹാജി,ഹകീം ഹാജി മഠത്തിൽ,അഷ്‌റഫ് പറപ്പാടി,സുലൈമാൻ കുഞ്ചാർ തുടങ്ങിയവർ സംബന്ധിച്ചു.