വിദ്യാര്‍ഥിനിയെ അച്ഛന്‍റെ സുഹൃത്തുക്കള്‍ കൂട്ടബലാത്സംഗം ചെയ്തു

Latest കേരളം പ്രാദേശികം

തൃശൂർ പുന്നയൂർകുളത്ത് പ്ലസ് ടു വിദ്യാർഥിനിയെ അച്ഛന്‍റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു.

രണ്ടു മാസം മുൻപ് നടന്ന സംഭവം പെൺകുട്ടി അധ്യാപികയോട് പറഞ്ഞപ്പോഴാണ് വിവരം പുറത്തറിഞ്ഞത്.അമ്മയോട് നേരത്തെ പറഞ്ഞെങ്കിലും പരാതി നൽകിയില്ലെന്ന് പെൺകുട്ടി വ്യക്തമാക്കി.

മാനസികമായി ബുദ്ധിമുട്ട് അനുഭവിച്ച പെണ്‍കുട്ടി അധ്യാപികയോട് വിവരം പറയുകയായിരുന്നു. കുട്ടിയുടെ പിതാവിന് കഞ്ചാവ് വില്‍പ്പനയാണ്. പിതാവുമായി കഞ്ചാവ് ഇടപാടിന് വന്നവരാണ് പ്രതികൾ.

കേസിൽ വടക്കേക്കാട് പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. രണ്ട് പേരെ കൂടി പിടികൂടാനുണ്ട്. പെണ്‍കുട്ടിയുടെ മാതാപിതാക്കളെയും പ്രതി ചേര്‍ത്തേക്കും.  

Leave a Reply

Your email address will not be published. Required fields are marked *