മൊഗ്രാലിൽ ദേശീയവേദി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

Latest കേരളം പ്രാദേശികം

മൊഗ്രാൽ. മൊഗ്രാൽ ദേശീയവേദിയുടെയും, ജനരക്ഷ ബ്ലഡ് ഡോണേഴ്സ് കേരള യുടെയും സംയുക്താഭിമുഖ്യത്തിൽ കാസർഗോഡ് ജനറൽ ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിന്റെയും, ബ്ലഡ് ഹെല്പ് ലൈൻ കർണാടകയുടെയും സഹകരണത്തോടെ മൊഗ്രാലിൽ രക്ത ദാനക്യാമ്പ് സംഘടിപ്പിച്ചു.

ചടങ്ങ് ഡോ സിയാൻ അലി എംബിബിഎസ് ( മൈത്ര ഹോസ്പിറ്റൽ കാസർഗോഡ് ) ഉദ്ഘാടനം ചെയ്തു.ദേശീയവേദി പ്രസിഡണ്ട്‌ സിദ്ദിഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ട്രഷറർ മുഹമ്മദ് സ്മാർട്ട് സ്വാഗതം പറഞ്ഞു.

കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് യു പി താഹിറാ- യൂസഫ്, വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ, സെഡ് എ മൊഗ്രാൽ എന്നിവർ മുഖ്യാതിഥികളായി സംബന്ധിച്ചു.

ഡോ:സൗമ്യാ നായർ( ജനറൽ ഹോസ്പിറ്റൽ കാസർഗോഡ് ) ഡോ:ശു മൈസ്, ഡോ:ഇസ്മായിൽ,ഹമീദ് പെർവാട്,ഇല്ല്യാസ് കൊപ്പളം,നാസർ ബായാർ, ഇഫാസ് ബണ്ണൂർ, അലി പെർളടക്ക, ടി കെ ജാഫർ, എം എം റഹ്മാൻ,എം എ മൂസ, വിജയകുമാർ, അബ്ക്കോ മുഹമ്മദ്, അബ്ദുല്ലകുഞ്ഞി നട്പ്പളം, മാമു ഹാജി, അഷ്‌റഫ്‌ സാഹിബ്‌,ഹാരിസ് ബാഗ്ദാദ്, ശരീഫ് ദീനാർ, റാഷിദ്‌ കടപ്പുറം, ബഷീർ ബച്ചി കൊപ്പളം,അബ്ദുറഹ്മാൻ എം എ, റസാഖ് കൊപ്പളം, മുഹമ്മദ് കുഞ്ഞി മാസ്റ്റർ,ജലാൽ ടി എ, അദ്ലീസ് ട്രാവലർ, കബീർ പെർവാട്, വി പി ജബ്ബാർ എന്നിവർ സംബന്ധിച്ചു. അഷ്‌റഫ്‌ പെർവാഡ് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *