അധ്യാപന രംഗത്ത് നിർഭയത്വം സാധ്യമാക്കണം:വിസ്ഡം യൂത്ത്

Latest കേരളം പ്രാദേശികം

കാസർകോട്: സമൂഹനിർമ്മിതിയിലും സംസ്കാര പ്രചാരണത്തിലും വലിയ പങ്ക് വഹിക്കുന്ന അധ്യാപകസമൂഹത്തിന് നിർഭയമായ കർത്തവ്യ നിർവഹണത്തിന് സാഹചര്യമൊരുക്കാൻ അധികാരികൾ തയ്യാറാകണമെന്ന് വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ കാസർകോട് ജില്ലാ സമിതി സംഘടിപ്പിച്ച അധ്യാപകസംഗമം അഭിപ്രായപ്പെട്ടു.

ലഹരിയുടെ ഉപയോഗമടക്കം വിദ്യാർത്ഥികളിൽ വ്യാപകമായ മൂല്യച്യുതിയും ധാർമ്മികനിരാകരണവും നടക്കുന്നുണ്ട്. നിഷേധാത്മകമായ വിദ്യാർഥികളുടെ പെരുമാറ്റങ്ങൾ കാരണം കുടുതൽ സുരക്ഷിതത്വം ആഗ്രഹിച്ച് ഉത്തരവാദിത്വങ്ങളിൽ നിന്ന് ഉൾവലിയാൻ അധ്യാപകർ നിർബന്ധിതരാകുന്നു. വിദ്യാർത്ഥികളിൽ മതനിരാസം അടിച്ചേൽപിക്കാനുള്ള ശ്രമത്തിനെതിരെ രക്ഷിതാക്കൾ ജാഗ്രത പുലർത്തണം.

ജെൻഡർ ന്യൂട്രാലിറ്റി വിദ്യാർത്ഥികളിൽ അടിച്ചേൽപിക്കില്ലെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന ശ്ലാഘനിയമെങ്കിലും സ്കൂളുകൾക്ക് നൽകിയ സ്വാതന്ത്ര്യം ദുരുപയോഗത്തിന് കാരണമാകുമെന്നും വിസ്ഡം യൂത്ത് അധ്യാപക സംഗമം അഭിപ്രായപ്പെട്ടു.സപ്തംബർ 18 ന് തിരൂരിൽ വെച്ച് നടക്കുന്ന വിസ്ഡം യൂത്ത് സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന അധ്യാപക സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ ജില്ലാ സംഗമം കാസറഗോഡ് മുനിസിപ്പൽ ചെയർമാൻ അഡ്വ: വി.എം മുനീർ ഉദ്ഘാടനം ചെയ്തു.

കാസറഗോഡ് മുൻസിപൽ വനിതാ ഹാളിൽ സംഘടിപ്പിച്ച അധ്യാപക സംഗമത്തിൽ വിസ്‌ഡം യൂത്ത് കാസർകോട് ജില്ലാ പ്രസിഡന്റ് അധ്യക്ഷത വഹിച്ചു.

വിസ്ഡം കാസറഗോഡ് ജില്ല സെക്രട്ടറി അബൂബക്കർ കൊട്ടാരം, വിസ്ഡം യൂത്ത് കാസറഗോഡ് ജില്ല സെക്രട്ടറിഅബ്ദുൽ റഹ്‌മാൻ, വിസ്ഡം സ്റ്റുഡൻസ് സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ അനീസ് മദനി, കെ.എ. എം.എ കാസറഗോഡ് ജില്ല പ്രസിഡണ്ട് എൻ.എ അബ്ദുൽ ഖാദർ മാസ്റ്റർ,കെ.എ.ടി.എഫ് ജില്ല ജോയിന്റ് സെക്രട്ടറി ബി.എച്ച് നൗഷാദ് മാസ്റ്റർ എന്നിവർ ആശംസകൾ അറിയിച്ചു.

മുജീബ് മാസ്റ്റർ ഒട്ടുമ്മൽ, നാസർ മാസ്റ്റർ ചെറുപുഴ, നൗഫൽ മാസ്റ്റർ ഒതായി, സവാദ് മാസ്റ്റർ വല്ലപ്പുഴ എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു. ശിഹാബ് മാസ്റ്റർ മൊഗ്രാൽ സ്വാഗതവും, എം.കെ മുനീർ മാസ്റ്റർ നന്ദിയും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *